ദുബായ് ഷെയ്ഖ് സായിദ് റോഡ് നാളെ അടച്ചിടും

Update: 2022-11-05 10:25 GMT


ദുബായ് : ദുബായ് ഷെയ്ഖ് സായിദ് റോഡ് നാളെ 9 മണി മുതൽ നാല് മണി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.ദുബായ് ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ച് സൈക്ലിംഗ് ട്രാക്ക് ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് റോഡ് അടച്ചിടുന്നത്. ഷെയ്ഖ് സായിദ് റോഡിന് സമാന്തരമായ മറ്റു റോഡുകൾ പ്രദേശവാസികൾ ഉപയോഗപ്പെടുത്തണമെന്നും ആർ ടി എ അഭ്യർത്ഥിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്റർ മുതൽ സഫ പാർക്കിന്റെ സെക്കന്റ് ഇന്റർചേഞ്ച് വരെ ഇ രു വശങ്ങളിലേക്കും സൈക്ലിംഗ് ഉണ്ടായിരിക്കും.ആർ ടി എ ട്വിറ്ററിലൂടെയാണ് വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Similar News