അബുദാബി സ്പേസ് ഡിബേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായി പങ്കെടുക്കും

Update: 2022-11-04 13:04 GMT


അബുദാബി: ഡിസംബര്‍ 5,6 തീയതികളിൽ അബുദാബിയില്‍ നടക്കുന്ന സ്പേസ് ഡിബേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായി പങ്കെടുക്കും. അബുദാബി സ്പേസ് ഡിബേറ്റിന്‍റെ ഉദ്ഘാടന വേദിയെ നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രസിഡന്‍റ് ഐസക് ഹെര്‍സോഗും അഭിസംബോധന ചെയ്യും.

ഡിസംബര്‍ 5,6 തീയതികളിലായി നടക്കുന്ന സ്പേസ് ഡിബേറ്റില്‍ ബഹിരാകാശ മേഖലയിലെ വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ആഗോള ബഹിരാകാശ ഏജന്‍സികളും സര്‍ക്കാര്‍ പ്രതിനിധികളും ബഹിരാകാശ മേഖലയിലെയും പ്രതിരോധ സാങ്കേതികവിദ്യാ സ്ഥാപനങ്ങളിലെയും മേധാവികളും ചടങ്ങില്‍ പങ്കെടുക്കും. യുഎഇ ബഹിരാകാശ ഏജന്‍സിയും വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ബഹിരാകാശ ഗവേഷണം ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലയില്‍ ആഗോള സഹകരണം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യ, യുഎസ്, ബ്രിട്ടന്‍, കൊറിയ, ഫ്രാന്‍സ്, ജപ്പാന്‍, റുവാണ്ട, പോര്‍ച്ചുഗല്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ 250 ബഹിരാകാശ ഏജന്‍സികളുടെ പ്രതിനിധികള്‍ പങ്കെടുക്കും.

Similar News