അബുദാബിയിൽ വ്യാജ ട്രാവൽ ഏജൻസി കെണിയിൽ പെട്ട് മലയാളികളും

Update: 2022-09-29 06:14 GMT


അബുദാബി∙ : അബുദാബിയിൽ വ്യാജ ട്രാവൽ ഏജൻസിയിൽ പണം നൽകി പറ്റിക്കപെട്ട് മലയാളികളും. ലെഗസി ട്രാവൽ ആൻഡ് ടൂറിസം എൽഎൽഎസി എന്ന സ്ഥാപനമാണ് ടൂറിസം പാക്കേജിന്റെ പേരിൽ നിരവധി ആളുകളെ കബളിപ്പിച്ച് പണം കൈക്കലാക്കിയ ശേഷം അടച്ചുപൂട്ടിയത് . ശേഷം ട്രാവൽ ഏജൻസിയിൽ നിന്നു മറുപടി ലഭിക്കാതെ വന്നതോടെ ആളുകൾ നേരിട്ട് അന്വേഷിക്കാൻ വന്നതോടെയാണ് അടഞ്ഞുകിടക്കുന്ന ഓഫീസ്‌ കാണുന്നത്. വഞ്ചിതരായവർ പൊലീസിൽ പരാതി നൽകി. 22 പേരാണ് ഇതുവരെ പരാതിപ്പെട്ടത്. അബുദാബി ടൂറിസം ക്ലബ് ഏരിയയിൽ ഓഫിസ് എടുത്തു പ്രവർത്തിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഇവരുടെ ഫോൺ നമ്പറുകളെല്ലാം പ്രവർത്തനരഹിതമാണ്.

പാർക്കുകളിൽ സൗജന്യ പ്രവേശനം തുടങ്ങി ആനുകൂല്യങ്ങൾ ഒട്ടേറെയുണ്ടെന്ന് ധരിപ്പിച്ച് അംഗത്വ കാർഡ് നൽകും.ചിലർക്ക് പക്ഷനക്ഷത്ര ഹോട്ടലിൽ ഡിന്നർ ഒരുക്കി വിശ്വാസത്തിലെടുക്കും. വിദേശ യാത്ര പറഞ്ഞ സമയത്ത് നടക്കാതായതോടെ പണം തിരിച്ചു ചോദിച്ച് ചെല്ലുന്നതോടെ ഓഫിസ് പൂട്ടി മുങ്ങുന്ന സംഘം മറ്റൊരിടത്ത് ഓഫിസ് തുറന്ന് തട്ടിപ്പ് തുടരും. ഷോപ്പിങ് മാളുകളിൽ മാറി മാറിയാണ് പറ്റിക്കുന്നത്. കയ്യോടെ പിടികൂടിയാൽ 2 മാസത്തിനപ്പുറത്തെ തീയതിയിട്ട് ചെക്ക് നൽകി രക്ഷപ്പെടും. ചെക്കും ബാങ്കിൽനിന്ന് മടങ്ങിയതോടെയാണ് പരാതിക്കാരുടെ എണ്ണം വീണ്ടും കൂടിയത്.

Similar News