സ്‌മൈൽ പ്ലീസ്; പ്രഗ്യാൻ പകർത്തിയ വിക്രത്തിന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ

Update: 2023-08-30 09:00 GMT

ചാന്ദ്രയാൻ 3 റോവർ പ്രഗ്യാൻ പകർത്തിയ വിക്രം ലാൻഡറുടെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ. ബുധനാഴ്ച രാവിലെ റോവർ എടുത്ത ചിത്രമാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ചന്ദ്രനിൽ ഇറങ്ങിയ ശേഷമുള്ള ലാൻഡറിന്റെ ആദ്യ ചിത്രമാണിത്. ഇതുവരെയുള്ള എല്ലാ ഫോട്ടോകളും വിഡിയോകളും വിക്രം ലാൻഡർ പകർത്തിയിരുന്നു.

ദൗത്യത്തിന്റെ ചിത്രം എന്നു പറഞ്ഞാണ് ഐ.എസ്.ആർ.ഒ ചിത്രം പങ്കുവെച്ചിരിക്കുന്നത്. റോവറിലെ നാവിഗേഷൻ കാമറ ഉപയോഗിച്ചാണ് ചിത്രം പകർത്തിയത്. ബംഗളൂരുവിലെ ഇലക്ട്രോ ഒപ്റ്റിക് സിസ്റ്റംസ് ആണ് നവ്കാംസ് കാമറ വികസിപ്പിച്ചത്. ഇതുവരെയുള്ള എല്ലാ ഫോട്ടോകളും വീഡിയോകളും വിക്രം പകർത്തിയിരുന്നു. ആഗസ്റ്റ് 23നാണ് ചന്ദ്രനിൽ ഇറങ്ങി ചന്ദ്രയാൻ ചരിത്രം കുറിച്ചത്. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

Tags:    

Similar News