ഇനി ജെമിനൈയോട് മലയാളത്തിലും സംസാരിക്കാം; ഒമ്പത് ഇന്ത്യൻ ഭാഷകളില്‍ ജെമിനൈ എഐ ആപ്പ് അവതരിപ്പിച്ച് ടെക്ക് ഭീമനായ ​ഗൂ​ഗിൾ

Update: 2024-06-19 13:43 GMT

മലയാളം ഉള്‍പ്പെടെ ഒമ്പത് ഇന്ത്യ ഭാഷകളില്‍, ജെമിനൈ എഐ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ടെക്ക് ഭീമനായ ഗൂഗിള്‍. ഇംഗ്ലീഷിന് പുറമെ മലയാളം, ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു എന്നി ഭാഷകളിലാണ് ഇനി ജെമിനൈ ലഭ്യമാകുക. ഇതോടെ ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വന്തം ഭാഷകളില്‍ ടൈപ്പ് ചെയ്യാനും ചാറ്റ്‌ബോട്ടുമായി സംവദിക്കാനും സാധിക്കും. പ്ലേസ്റ്റോറില്‍ നിന്ന് ജെമിനൈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും. ജെമിനി 1.0 പ്രോ മോഡലിന്റെ സപ്പോർട്ടിലാണ് ജെമിനൈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. പെയ്ഡ് ഓപ്ഷനില്‍ ജെമിനൈ 1.5 പ്രോ അടിസ്ഥാനമാക്കിയുള്ള ജെമിനൈ അഡ്വാന്‍സ്ഡ് മോഡൽ ലഭ്യമാവും. ഈ ജെമിനൈ അഡ്വാന്‍സ്ഡ് വേര്‍ഷനിലാണ് ഒമ്പത് ഇന്ത്യന്‍ ഭാഷകള്‍ ലഭിക്കുക.

Full View

മറ്റൊന്ന് ഗൂഗിള്‍ അസിസ്റ്റന്റ് ആപ്പില്‍ ഡിഫോള്‍ട്ട് എഐ അസിസ്റ്റന്റായി ജെമിനൈയെ സെറ്റ് ചെയ്യാനാവും എന്നതാണ്. ആഴ്ചകള്‍ക്കുള്ളില്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ഗൂഗിള്‍ ആപ്പ് വഴി ജെമിനൈ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ജെമിനൈ ആപ്പ് യുഎസിലാണ് ആദ്യം അവതരിപ്പിച്ചത്. പിന്നീട് ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍, യുകെ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏപ്രിലില്‍ ജാപ്പനീസ്, കൊറിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളും ആപ്പില്‍ ലഭ്യമാക്കിയിരുന്നു. ഇന്ത്യക്കൊപ്പം തുര്‍ക്കി, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ജെമിനൈ ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News