ആധാർ കാർഡിലെ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി

Update: 2024-06-14 12:02 GMT

ആധാർ കാർഡിലെ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി സർക്കാർ വീണ്ടും നീട്ടി. 2024 സെപ്തംബർ 14 വരെ ഫീസില്ലാതെ ആധാർകാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ അപ്‌ഡേറ്റഅ ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു.

ഇതിനോടകം തന്നെ പലതവണ കേന്ദ്രസർക്കാർ സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ സമയം നൽകിയിരുന്നു. ജൂൺ 14 വരെയായിരുന്നു ഇതിനുള്ള അവസാന അവസരമായി സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ സമയപരിധിയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുന്നത്. സെപ്തംബർ 14 ന് ശേഷം വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ ഫീസ് നൽകേണ്ടി വരും.

മൈആധാർ പോർട്ടൽ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാർ എടുത്തിട്ട് 10 വർഷം കഴിഞ്ഞെങ്കിൽ നിർബന്ധമായും കാർഡ് ഉടമകൾ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ ഓൺലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോർട്ടലിൽ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ,ബയോമെട്രിക്,ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രങ്ങളിൽ പോകണം.

2016ലെ ആധാർ എൻറോൾമെന്റ്, അപ്ഡേറ്റ് റെഗുലേഷൻസ് അനുസരിച്ച് വ്യക്തികൾ ആധാർ എൻറോൾമെന്റ് തീയതി മുതൽ പത്ത് വർഷത്തിലൊരിക്കൽ അവരുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകൾ എന്നിവ അപ്ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടികളിൽ അഞ്ച് വയസിനും 15 വയസിനും ഇടയിൽ അവരുടെ ആധാർ കാർഡിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും നിർദേശിക്കുന്നുണ്ട്.

ആധാർ കാർഡിലെ വിവരങ്ങൾ ഓൺലൈനായി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം...

UIDAI യുടെ വെബ്സൈറ്റായ- uidai.gov.in സന്ദർശിച്ച് ഭാഷ തെരഞ്ഞെടുക്കുക.

തുടർന്ന് My Aadhaar ക്ലിക്ക് ചെയ്ത് 'Update Your Aadhaar' ക്ലിക്ക് ചെയ്യുക

"Update Aadhaar Details (Online) ല്‍ 'ഡോക്യുമെന്റ് അപ്ഡേറ്റ്' എന്നതിൽ ക്ലിക്കുചെയ്യുക.

ശേഷം നിങ്ങളുടെ ആധാർ നമ്പറും ക്യാപ്ച കോഡും നൽകി ലോഗിൻ ചെയ്യുക. തുടർന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒ.ടി.പി ലഭിക്കും.ഇത് നല്‍കി ലോഗിന്‍ ചെയ്യുക.

തുടര്‍ന്ന് ഏത് വിവരമാണ് അപ്ഡേറ്റ് ചെയ്യേണ്ടത് അത് തെരഞ്ഞെടുത്ത് കൃത്യമായി പൂരിപ്പിച്ച് നല്‍കുക.

തിരുത്തേണ്ട വിവരങ്ങളുടെ ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യാം.ശേഷം സബ്മിറ്റ് എന്ന ബട്ടന്‍ ക്ലിക്ക് ചെയ്തുകൊടുക്കാംആധാർ കാർഡിലെ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി

Tags:    

Similar News