വിന്‍ഡോസ് കംപ്യൂട്ടറുകളിലെ സാങ്കേതിക പ്രശ്‌നം; സ്ഥിരീകരിച്ച് മൈക്രോസോഫ്റ്റ്

Update: 2024-06-21 14:08 GMT

വിന്‍ഡോസ് കംപ്യൂട്ടറുകളിലെ വൈഫൈയിക്ക് സാങ്കേതിക പ്രശ്‌നം, വാർത്ത സ്ഥിരീകരിച്ച് മൈക്രോസോഫ്റ്റ്. 10ൽ 8.8 റേറ്റിങാണ് കമ്പനി സിവിഇ-2024-30078 എന്ന് പേരിട്ടിരിക്കുന്ന ഈ പ്രശ്‌നത്തിന്റെ രൂക്ഷതയ്ക്ക് നല്‍കിയിരിക്കുന്നത്. ഈ സാങ്കേതിക പ്രശ്‌നം മുതലെടുത്ത് ഒരു ഹാക്കറിന് അനായസം കംപ്യൂട്ടര്‍ ഉപയോഗിക്കാതെ തന്നെ മറ്റൊരിടത്തിരുന്ന് അതിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ സാധിക്കും. എന്നാൽ ഹാക്കര്‍ കംപ്യൂട്ടറിന്റെ പരിസരത്ത് എവിടെയെങ്കിലും ഉണ്ടാവണം എന്നുമാത്രം. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കംപ്യൂട്ടറുകളേയും ഈ പ്രശ്‌നം ബാധിക്കും.

കമ്പ്യൂട്ടറിന്റെ ഉപഭോക്താവിന്റെ ഇടപെടലില്ലാതെ തന്നെ ഹാക്കർക്ക് കംപ്യൂട്ടറിന്റെ നിയന്ത്രണം കൈക്കലാക്കാം. എന്നു വച്ചാൽ മാല്‍വെയറുകളിലേക്ക് നയിക്കുന്ന എന്തെങ്കിലും ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക, ഫയലുകള്‍ തുറക്കുക പോലുള്ള കാര്യങ്ങള്‍ ഉപഭോക്താവ് ചെയ്യണമെന്നില്ല എന്ന് അർത്ഥം. കംപ്യൂട്ടറിന്റെ സെറ്റിങ്‌സിലേക്കും ഫയലുകളിലേക്കും പ്രവേശനം ലഭിക്കാന്‍ ഹാക്കറിന് പ്രത്യേകം അനുമതികള്‍ ആവശ്യവുമില്ല.

ഇത് പ്രതിരോധിക്കാൻ ഒരു വഴി വിന്‍ഡോസ് സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിക്കുന്ന കംപ്യൂട്ടറാണെങ്കില്‍ ആ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ്. മൈക്രോസോഫ്റ്റ് ജൂണില്‍ അവതരിപ്പിച്ച സുരക്ഷാ അപ്‌ഡേറ്റില്‍ ഈ പ്രശ്‌നത്തിനുള്ള പരിഹാരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ അപ്‌ഡേറ്റുകള്‍ ലഭിക്കുന്നില്ലെങ്കില്‍ എന്റ് പോയിന്റ് ഡിറ്റക്ഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാവുന്നതാണ്

Tags:    

Similar News