നിര്‍മിതബുദ്ധി കാലക്രമേണ നമ്മുടെ എല്ലാം പണി കളയുമെന്ന് ടെസ്‌ല സി.ഇ.ഒ. ഇലോണ്‍ മസ്‌ക്. എന്നാൽ അത് ഒരു മോശം കാര്യമായി കാണുന്നില്ലെന്നും മസ്ക് പറയ്യുന്നു. ഭാവിയിൽ തൊഴില്‍ എന്നത് ഒരു ആവശ്യഗതയായിരിക്കില്ലെന്നും മറിച്ച് ഓപ്ഷണൽ ആയിരിക്കുമെന്നും മസ്‌ക് പ്രവചിച്ചു. പാരീസിൽ നടന്ന ഒരു സ്റ്റാർട്ടപ്പ്, ടെക് ഇവന്റിലാണ് മസ്ക് ഇക്കാര്യം പറഞ്ഞത്. ജോലിവേണമെങ്കില്‍ ഹോബിപോലെ ചെയ്യാം, അല്ലാത്തപക്ഷം എല്ലാവർക്കും ആവശ്യമായ സാധനങ്ങളും സേവനങ്ങളുമൊക്കെ എ.ഐ.യും റോബോട്ടുകളും എത്തിക്കുമെന്ന് മസ്‌ക് പറയ്യുന്നു.
എന്നാൽ ഈ സാധ്യത വിജയിക്കണമെങ്കിൽ സാര്‍വത്രിക ഉന്നത വരുമാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കംപ്യൂട്ടറുകളും റോബോട്ടുകളും എല്ലാ കാര്യങ്ങളും നമ്മെക്കാള്‍ മികച്ചരീതിയില്‍ ചെയ്യാന്‍ തുടങ്ങിയാല്‍ നമ്മുടെ ജീവിതത്തിന് എന്തര്‍ഥമാണുള്ളത്. എന്നാൽ മനുഷ്യനാണ് എഐക്ക് എന്ത് അര്‍ത്ഥം നൽകണമെന്ന് തീരുമാനിക്കുന്നതെന്നും മസ്ക് അഭിപ്രയപ്പെട്ടു.