ഇനി ദൈർഘ്യമേറിയ വോയ്‌സ് നോട്ടും സ്റ്റാറ്റസാക്കാം; വമ്പൻ അപഡേറ്റുമായി വാട്‌സ്‌ആപ്പ്

Update: 2024-05-29 13:13 GMT

തകർപ്പൻ അപഡേറ്റുമായി എത്തിയരിക്കുകയാണ് വാട്‌സ്‌ആപ്പ്. ഇനി ദൈർഘ്യമേറിയ വോയ്‌സ് നോട്ടും വാട്‌സ്‌ആപ്പില്‍ സ്റ്റാറ്റസുകളാക്കാം. വാബെറ്റ്ഇൻഫോയാണ് പുതിയ അപഡേറ്റിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത് ആൻഡ്രോയിഡിലേയും ഐഒഎസിലേയും സ്റ്റാറ്റസ് ഫീച്ചർ വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായാണ്. ഇപ്പോള്‍ വാട്‌സ്ആപ്പിൽ ഒരു മിനിറ്റ് വരെയുള്ള വീഡിയോ സ്റ്റാറ്റസുകൾ അപ്ലോഡ് ചെയ്യാനാകും. അപ്പോൾ പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്താൽ കൂടുതൽ ദൈർഘ്യമുള്ള ഓഡിയോയും സ്റ്റാറ്റസാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓഡിയോ മെസേജുകൾ പോലെതന്നെയാണിത്. ഓഡിയോ ഒഴിവാക്കുന്നതിനായി സ്ലൈഡ് ചെയ്താൽ മതിയാകും. പുതിയ ഫീച്ചർ എല്ലാവർക്കും ഒരുമിച്ച് ലഭ്യമാകില്ല എന്നാണ് റിപ്പോർട്ട്.

അടുത്തിടെയായി നിരവധി അപ്ഡേറ്റുകൾ വാട്‌സ്‌ആപ്പ് അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ മെസെജ് അയക്കാൻ മാത്രമല്ല വീഡിയോ-ഓഡിയോ കോളുകൾക്ക് വേണ്ടിയും ലക്ഷക്കണക്കിനാളുകൾ വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇവർക്കുവേണ്ടി വാട്‌സ്‌ആപ്പ് ഓഡിയോ കോൾ ബാർ ഫീച്ചർ അവതരിപ്പിച്ചിരുന്നു. മറ്റൊന്ന് ആപ്പ് ഡയലർ ഫീച്ചറാണ്. വാട്‌സ്‌ആപ്പിനുള്ളില്‍ തന്നെ നമ്പറുകൾ അടിച്ച് കോൾ ചെയ്യാനുള്ള ഡയലർ ഓപ്ഷനാണിത്.

Tags:    

Similar News