'ഓൺലൈൻ പൂവാലന്മാരെ' ഒഴിവാക്കാം, എളുപ്പത്തിൽ; സുരക്ഷാഫീച്ചറുകളുമായി സ്‌നാപ് ചാറ്റ്

Update: 2024-06-27 10:12 GMT

ഓൺലൈനിൽ ഒളിഞ്ഞിരിക്കുന്ന കെണികളെ നേരിടാൻ പുതിയ സുരക്ഷാഫീച്ചറുകൾ അവതരിപ്പിച്ച് സ്‌നാപ് ചാറ്റ്. വിപുലീകരിച്ച ഇൻആപ്പ് മുന്നറിയിപ്പുകൾ, മെച്ചപ്പെടുത്തിയ സൗഹൃദ പരിരക്ഷകൾ, ലളിതമാക്കിയ ലൊക്കേഷൻ പങ്കിടൽ, ബ്ലോക്ക് ചെയ്യലിലെ പുതിയ രീതികൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ ഫീച്ചറുകൾ. യുവാക്കളെയും പ്രത്യേകിച്ചു കൗമാരക്കാരെയും ലക്ഷ്യമിട്ടാണു പുതിയ അപ്‌ഡേറ്റുകൾ.

രാജ്യത്തെ ചെറുപ്പക്കാർ സ്‌നാപ്ചാറ്റിൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും എല്ലാവർക്കും പ്രത്യേകിച്ച് കൗമാരക്കാർക്ക് സ്‌നാപ്ചാറ്റ് മികച്ചതും സുരക്ഷിതവുമാക്കി മാറ്റാൻ പ്രതിജ്ഞാബദ്ധരാണെന്ന് സ്‌നാപ്ചാറ്റ് അധികൃതർ വ്യക്തമാക്കി.

ഫ്രണ്ട്ഡിംഗ് സേഫ്ഗാർഡ്

അപരിചിതർക്ക് കൗമാരക്കാരെ കണ്ടെത്തുന്നതും സുഹൃത്തുക്കളായി ചേർക്കുന്നതും ഫ്രണ്ട്ഡിംഗ് സേഫ്ഗാർഡ് വന്നതോടെ എളുപ്പമാകില്ല. ഈ ഫീച്ചർ നിലവിൽ തെരഞ്ഞെടുത്ത ഏതാനും രാജ്യങ്ങളിൽ ലഭ്യമാണ്. കൂടുതൽ പ്രാദേശികവത്ക്കരിച്ച രൂപത്തിൽ ഇന്ത്യയിലും ഉടൻ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

ബ്ലോക്കിംഗ് ടൂൾ

ഭീഷണിയും ഉപദ്രവവും തടയുന്നതിനായി, കമ്പനി അതിൻറെ ന്ധബ്ലോക്കിംഗ് ടൂൾ' മെച്ചപ്പെടുത്തിയിട്ടുണ്ട്. ഒരു ഉപയോക്താവിനെ ബ്ലോക്ക് ചെയ്താൽ, അതേ ഉപകരണത്തിൽ സൃഷ്ടിച്ച മറ്റ് അക്കൗണ്ടുകളിൽനിന്ന് അയയ്ക്കുന്ന പുതിയ അഭ്യർഥനകളും തടയാൻ ഈ ഫീച്ചറിലൂടെ സാധിക്കുന്നു. ബ്ലോക്ക് ചെയ്ത അക്കൗണ്ട് സൃഷ്ടിച്ച നിലവിലുള്ളതോ പുതിയതോ ആയ അക്കൗണ്ടുകളിൽ നിന്നുള്ള ഉപദ്രവവും ഇതുവഴി പരിമിതപ്പെടുത്താം.

ഇൻആപ് വാണിംഗ്‌സ്

ബ്ലോക്ക് ചെയ്തവരിൽനിന്നോ മറ്റുള്ളവർ റിപ്പോർട്ട് ചെയ്ത അക്കൗണ്ടുകളിൽനിന്നോ സന്ദേശം ലഭിക്കുകയാണെങ്കിൽ, അല്ലെങ്കിൽ കൗമാരക്കാരുടെ നെറ്റ്വർക്ക് സാധാരണയായി സ്ഥിതിചെയ്യാത്ത ഒരു പ്രദേശത്തുനിന്നു സന്ദേശം ലഭിക്കുകയാണെങ്കിൽ, മുന്നറിയിപ്പ് സന്ദേശം നൽകുന്ന ഇൻആപ് വാണിംഗ്‌സ് ഫീച്ചർ സ്‌നാപ്ചാറ്റ് വിപുലീകരിച്ചു.

Tags:    

Similar News