ജിദ്ദ വിമാനത്താവളത്തിൽ അടിയന്തിര പ്രാഥമിക ചികിത്സ നൽകാൻ ഇനി വനിതകളും. ജിദ്ദ വിമാനത്താവള കമ്പനിയാണ് വനിതകൾക്ക് പരിശീലനം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. സൗദി അക്കാദമി ഓഫ് സിവിൽ ഏവിയേഷന്റെ സഹകരണത്തോടെയാണ് വനിതകൾക്ക് പരിശീലനം നൽകുക.
സൗദിയിലെ വിമാനത്താവളങ്ങളിൽ വനിതകൾക്ക് വേണ്ടിയുള്ള ആദ്യത്തെ ഒരു പരിശീലന പരിപാടിയാണ് ഈ ആരംഭിച്ചിരിക്കുന്നത്. മൂന്ന് മാസം ആണ് പരിശീലന കാലയളവ്. അതിന് ശേഷം ഇവർക്ക് ജോലി നൽകും. വിഷൻ 2030 എന്ന ലക്ഷ്യത്തിൽ എത്തുക എന്നത് മാത്രമല്ല സ്ത്രീ ശാക്തീകരണത്തിന് കൂടിയാണ് ഇതിലൂടെ സാധിക്കാൻ പോകുന്നത്. കൂടാതെ സൗദിയിൽ എത്തുന്ന യാത്രക്കാർക്ക് മികച്ച ഒരു അനുഭവം സമ്മാനിക്കുകയും വേണം. വിമാനത്താവളത്തിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ അടിയന്തര നടപടികൾ സ്വീകരിക്കുക. ആളുകളെ ഒഴിപ്പിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുക, പരിക്കേറ്റവരെ സഹായിക്കുക, കൂടാതെ വിമാനത്താവളത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിൽ നിൽക്കുക തുടങ്ങിയവയാണ് ഇവർ ചെയ്യേണ്ട ജോലികൾ.
സൗദി അറേബ്യ ഹജ്ജ് തീർഥാടകരെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. സൗദിക്ക് പുറത്തു നിന്നും ഈ വർഷം 20 ലക്ഷത്തിൽ അധികം തീർഥാടകർ എത്തും എന്നാണ് കണക്കുക്കൂട്ടുന്നത്. ഇറാഖിൽ നിന്ന് 33,690ത്തിൽ കൂടുതൽ ആളുകൾ എത്തും എന്ന് കണക്കുക്കൂട്ടുന്നത്. അതുകൊണ്ട് തന്നെ വലിയ സൗകര്യങ്ങൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹജ്ജ്, ഉംറ മന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് പറഞ്ഞത്. കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഈ പ്രാവിശ്യം എടുത്ത് ഒഴിവാക്കി. പൂർണ്ണ സ്യാതന്ത്രത്തോടെയുള്ള ഒരു ഹജ്ജ്, ഉംറ സമയം ആയിരിക്കും ഇത്തവണ ഉള്ളത്. കൊവിഡിന് മുമ്പുള്ള ആ തിരക്ക് ഇത്തവണ ഹജ്ജിന് അനുഭവപ്പെടും എന്നാണ് അധികൃതർ കണക്കുക്കൂട്ടുന്നത്.