സൗദി അറേബ്യയിൽ ശൈത്യം കനത്തു ; വിവിധ പ്രദേശത്ത് തണുപ്പ് ഇനിയും കൂടും

Update: 2025-01-04 10:25 GMT

സൗ​ദി അ​​റേ​ബ്യ പൂ​ർ​ണ​മാ​യും ശൈ​ത്യ​കാ​ല​ത്തി​​ലേ​ക്ക്​ ക​ട​ന്നു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ണു​പ്പ് കൂ​ടു​ത​ൽ ക​ടു​ക്കു​മെ​ന്നും ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യു​മു​ണ്ടാ​കു​മെ​ന്നും ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

സൗ​ദി സ്കൂ​ളു​ക​ൾ 10 ദി​വ​സ​ത്തെ സെ​മ​സ്റ്റ​ർ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​തി​നാ​ൽ ര​ക്ഷി​താ​ക്ക​ളു​ടെ ആ​ശ​ങ്ക​യു​മൊ​ഴി​ഞ്ഞി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​​ന്റെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും താ​പ​നി​ല ഗ​ണ്യ​മാ​യി കു​റ​യു​ക​യാ​ണ്. മ​ഴ​​ക്കും ശ​ക്ത​മാ​യ ത​ണു​ത്ത കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ത​ബൂ​ക്ക്, വ​ട​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ, മ​ദീ​ന, മ​ക്ക, അ​ൽ ജൗ​ഫ്, ഖ​സിം, റി​യാ​ദ്, ഹാ​ഇ​ൽ, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് താ​പ​നി​ല ഗ​ണ്യ​മാ​യി കു​റ​യു​ക​യും മ​ഞ്ഞു​ണ്ടാ​വു​ക​യും ചെ​യ്യു​ക.

റി​യാ​ദ്​ പ്ര​വി​ശ്യ​യി​ൽ ത​ണു​പ്പ് കൂ​ടാ​നും മ​ഴ പെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ട്. റി​യാ​ദി​ലും മ​ദീ​ന​യി​ലും താ​പ​നി​ല ര​ണ്ട്​ ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി താ​ഴ്​​ന്നേ​ക്കും. ചി​ല​യി​ട​ങ്ങ​ളി​ൽ താ​പ​നി​ല പൂ​ജ്യ​ത്തി​ന് താ​ഴേ​ക്കും പോ​യേ​ക്കാ​നി​ട​യു​ണ്ട്.

Tags:    

Similar News