ആഗോള അറബി ഭാഷ സമ്മേളനം ജിദ്ദയിൽ സമാപിച്ചു

Update: 2025-01-08 11:05 GMT

സൗ​ദി അ​റേ​ബ്യ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് കോ​ൺ​ഫ​റ​ൻ​സ് ആ​ൻ​ഡ് റി​സ​ർ​ച് സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന ആ​ഗോ​ള അ​റ​ബി​ഭാ​ഷ സ​മ്മേ​ള​നം ജി​ദ്ദ​യി​ൽ സ​മാ​പി​ച്ചു. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 200ഓ​ളം അ​റ​ബി ഭാ​ഷ പ​ണ്ഡി​ത​ന്മാ​രും ഗ​വേ​ഷ​ക​രും പ​രി​ശീ​ല​ക​രും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​റ​ഹ്മാ​ൻ മു​ഹ​മ്മ​ദ് അ​ൽ സ​ഹ​റാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ ഡോ. ​സ​ൽ​മാ സു​ലൈ​മാ​ൻ, ഡോ. ​സാ​ഫി​ർ ഗു​ർ​മാ​ൻ അ​ൽ അം​റി, ഡോ. ​അ​ബ്ദു​ൽ ഖാ​ദി​ർ സ​ലാ​മി, ഡോ. ​അ​മീ​ന ബ​ഹാ​ശി​മി സം​സാ​രി​ച്ചു.

Tags:    

Similar News