ഫർണിച്ചറിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് സൗദിയിലേക്ക് കടത്താൻ ശ്രമം ; പ്രതിയെ പിടികൂടി അധികൃതർ

Update: 2025-01-11 08:50 GMT

ഫ​ർ​ണി​ച്ച​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച്​ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ കൊ​ണ്ടു​വ​ന്ന 19 ല​ക്ഷം ആം​ഫെ​റ്റാ​മി​ൻ ല​ഹ​രി ഗു​ളി​ക​ക​ൾ ജി​ദ്ദ തു​റ​മു​ഖ​ത്ത്​ പി​ടി​കൂ​ടി. വി​ദേ​ശ​ത്ത്​ നി​ന്ന്​ ക​പ്പ​ലി​ലെ​ത്തി​യ ഫ​ർ​ണി​ച്ച​ർ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ മ​റ​വി​ലാ​ണ്​ ഇ​ത്ര​യ​ധി​കം നി​രോ​ധി​ത ഗു​ളി​ക​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ജി​ദ്ദ ഇ​സ്​​ലാ​മി​ക തു​റ​ഖ​ത്തു​വെ​ച്ച്​ സ​കാ​ത്, ടാ​ക്​​സ്​ ആ​ൻ​ഡ്​ ക​സ്​​റ്റം​സ്​ അ​തോ​റി​റ്റി​യു​മാ​യി ചേ​ർ​ന്ന്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ നാ​ർ​ക്കോ​ട്ടി​ക്​​സ്​ ക​ൺ​ട്രോ​ളാ​ണ്​ ക​ട​ത്ത​ൽ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഷി​പ്​​മെ​ന്റ് സ്വീ​ക​രി​ക്കാ​നെ​ത്തി​യ സി​റി​യ​ൻ പൗ​ര​നെ അ​റ​സ്റ്റ്​ ചെ​യ്​​ത​താ​യും ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു. അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​യെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി.

Tags:    

Similar News