സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിൽ റിയാദ് എയർ ; പരീക്ഷണ പറക്കലിനുള്ള ബോയിംഗ് വിമാനം റിയാദിലെത്തി

Update: 2025-01-11 07:41 GMT

സൗ​ദി അ​റേ​ബ്യ​യു​ടെ പു​തി​യ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ റി​യാ​ദ് എ​യ​ർ ഈ ​വ​ർ​ഷം സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പ്​ പു​രോ​ഗ​മി​ക്കു​ന്നു. പ​രി​ശീ​ല​ന​ത്തി​നും പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നു​മു​ള്ള ആ​ദ്യ റി​സ​ർ​വ് വി​മാ​ന​മാ​യ ബോ​യി​ങ്​ 787-9 റി​യാ​ദി​ലെ​ത്തി. ഇ​ത്​ പൂ​ർ​ണ​മാ​യി റി​സ​ർ​വ്​ വി​മാ​ന​മാ​യി​രി​ക്കും. പ​തി​വ് സ​ർ​വി​സി​ന്​ വേ​ണ്ടി ഓ​ർ​ഡ​ർ ചെ​യ്ത 72 ബോ​യി​ങ്​ 787-9 വി​മാ​ന​ങ്ങ​ളി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും സ്വ​ത​ന്ത്ര​മാ​ണ്​ റി​സ​ർ​വ്​ വി​മാ​നം. ഇ​ത്​ ഉ​ട​ൻ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന്​ ഉ​പ​യോ​ഗി​ക്കും.

തൂ​വെ​ള്ള നി​റ​മാ​ണ്​ ഇ​തി​​ന്റെ പു​റം​ബോ​ഡി​ക്ക്. അ​തി​ൽ ഇ​ൻ​ഡി​ഗോ നി​റ​ത്തി​ലു​ള്ള റി​യാ​ദ് എ​യ​റി​​ന്റെ ലോ​ഗോ ആ​ലേ​ഖ​നം ചെ​യ്​​തി​ട്ടു​ണ്ട്. വാ​ണി​ജ്യ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന് സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി മു​ഖേ​ന​യു​ള്ള എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ലൈ​സ​ൻ​സു​മാ​യി (എ.​ഒ.​സി) ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്​ റി​സ​ർ​വ്​ വി​മാ​നം കൂ​ടി​യു​ണ്ടാ​വ​ണം. ആ ​നി​ബ​ന്ധ​ന പാ​ലി​ക്കാ​നാ​ണ്​ വി​മാ​നം എ​ത്തി​ച്ച​ത്. ഇ​നി വ​ള​രെ വേ​ഗം ലൈ​സ​ൻ​സി​ങ്​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കും.

അ​ടു​ത്ത മാ​സം റി​യാ​ദ്​ എ​യ​ർ വി​മാ​ന​ങ്ങ​ളു​ടെ ഇ​ന്റീ​രി​യ​ർ രൂ​പ​ക​ൽ​പ​ന​യും അ​തി​നു​ള്ളി​ലെ സൗ​ക​ര്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച വെ​ളി​പ്പെ​ടു​ത്ത​ൽ ക​മ്പ​നി ന​ട​ത്തും. അ​തി​നു​ള്ള ത​യാ​റെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​കു​ന്ന​തി​​ന്റെ ഭാ​ഗം കൂ​ടി​യാ​ണ്​ റി​സ​ർ​വ്​ വി​മാ​ന​ത്തി​ന്റെ വ​ര​വ്. ആ​ഡം​ബ​ര രൂ​പ​ക​ല്പ​ന​യും ഉ​ൽ​പ​ന്ന ഗു​ണ​നി​ല​വാ​ര​വും കൊ​ണ്ട് വേ​റി​ട്ടു​നി​ൽ​ക്കു​ന്ന​താ​ണ്​ റി​യാ​ദ്​ എ​യ​ർ വി​മാ​ന​ങ്ങ​ളു​ടെ ഇ​ന്റീ​രി​യ​ർ.

സൗ​ദി പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​ന്​ കീ​ഴി​ൽ നേ​രി​ട്ടു​ള്ള സം​രം​ഭ​മാ​ണ്​ റി​യാ​ദ്​ എ​യ​ർ. ലോ​ക​മാ​കെ നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ​ശൃം​ഖ​ല സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ന്ന ക​മ്പ​നി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 72 ബോ​യി​ങ്​ 787-9 ഡ്രീം​ലൈ​ന​ർ വി​മാ​ന​ങ്ങ​ളാ​ണ്​ വാ​ങ്ങു​ന്ന​ത്. ഇ​തി​ന്റെ ഓ​ർ​ഡ​റു​ക​ൾ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags:    

Similar News