നവയുഗം സാംസ്‌കാരികവേദിയുടെ സഫിയ അജിത്ത് സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാരത്തിന് കേരളരാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവനേതാവും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ കെ.രാജനെ തെരഞ്ഞെടുത്തു. പരേതയായ നവയുഗം കേന്ദ്ര വൈസ് പ്രസിഡൻറും പ്രവാസി ജീവകാരുണ്യപ്രവർത്തകയുമായ സഫിയ അജിത്തിന്റെ സ്മരണക്ക് ഏർപ്പെടുത്തിയതാണ് അവാർഡ്.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയത്തിലും സാമൂഹിക സാംസ്‌കാരികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് കെ. രാജനെന്ന് അവാർഡ് നിർണയിച്ച നവയുഗം കേന്ദ്രകമ്മിറ്റി വിലയിരുത്തി.