റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ നാലു മലയാളികളടക്കം ആറുപേർ മരിച്ചു. ഖാലിദിയയിൽ പെട്രോൾ പമ്പിലെ ജീവനക്കാരാണ് മരിച്ചത്. മരിച്ചവരിൽ രണ്ടുപേർ മലപ്പുറം ജില്ലക്കാരാണ്. ബാക്കി രണ്ട് മലയാളികളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഇന്ന് പുലർച്ചെ 1.30 നാണ് തീപിടിത്തമുണ്ടായത്.
എ.സിയിൽ നിന്നും ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും ഇത് പിന്നീട് തീപിടിത്തത്തിൽ കലാശിക്കുകയുമായിരുന്നു. നിലവിലെ വിവരമനുസരിച്ച് ആറുപേരാണ് അപകടത്തിൽ മരിച്ചത്. അതിൽ നാലു മലയാളികൾ, ഒരു തമിഴ്നാട് സ്വദേശി, ഒരു ഗുജറാത്ത് സ്വദേശി എന്നിവരാണ് മരിച്ചത്. റിയാദിലെ ശുമെയ്സി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.