ഇന്ത്യൻ ഹജ്ജ് മിഷൻ ഹറമിലേക്ക് നടത്തുന്ന ബസ് സർവിസ് തൽക്കാലത്തേക്ക് നിർത്തിവെക്കും
ഇന്ത്യൻ ഹജ്ജ് മിഷൻ ഹറമിലേക്ക് നടത്തുന്ന ബസ് സർവിസ് തൽക്കാലത്തേക്ക് നിർത്തിവെക്കും. ഇന്ന് വൈകീട്ടാണ് സർവിസ് നിർത്തിവെക്കുക. ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന അസീസിയിലെയും നസീമിലെയും താമസകേന്ദ്രങ്ങളിൽനിന്ന് 24 മണിക്കൂറും ഹറമിലേക്കും തിരിച്ചും ഷട്ടിൽ ബസ് സർവിസ് നടത്തുന്നുണ്ട്. ഈ സർവിസാണ് ഹറമിലെ തിരക്ക് പരിഗണിച്ച് തൽക്കാലത്തേക്ക് അവസാനിപ്പിക്കുന്നത്. ഹജ്ജിനുശേഷം ജൂലൈ മൂന്നിന് വീണ്ടും സർവിസുകൾ പുനരാരംഭിക്കും.