സൗദിയിൽ ഡ്രൈവിങ്ങ് ലൈസെൻസിനു കൈക്കൂലി കൈപറ്റിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ
കുവൈത്ത് സിറ്റി : കുവൈത്തില്‍ വ്യാജ ലൈസെൻസ് കേസിൽ ഉദ്യോഗസ്ഥൻ പിടിയിൽ. ഡ്രൈവിങ്ങ് ലൈസെൻസ് വ്യാജമായി നിർമ്മിക്കുകയും പ്രവാസികളുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങുകയുമായിരുന്നു.
ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തിയ ശേഷം ട്രാഫിക് ഉദ്യോഗസ്ഥനെ ജയിലിലടക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.കുറ്റകൃത്യത്തിൽ ഉള്‍പ്പെട്ട പ്രവാസികളായ മറ്റ് ആറ് പ്രതികളെ കസ്റ്റഡിയിലെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയിട്ടുള്ളത്.