സൗദിയിലെ പ്രമുഖ വ്യവസായി പി. തമ്പി റാവുത്തർ നാട്ടിൽ മരിച്ചു . 73 വയസ്സായിരുന്നു. കൊല്ലം പുനലൂർ തൊളിക്കോട് ബീന കോട്ടേജിലെ വീട്ടിൽ രാവിലെ കുഴഞ്ഞു വീഴുകയായിരുന്നുജുബൈൽ മൽസ്യ വ്യാപാര മേഖലയിൽ തുടക്കമിടുകയും തുടർന്ന് കഴിഞ്ഞ 35 വർഷത്തോളമായി ഇന്ത്യയിലും സൗദിയിലും കുവൈത്തിലും ബഹ്‌റൈനിലുമായി നിരവധി സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.സൗദിയിൽ ആദം ഇന്റർനാഷനൽ കോൺട്രാക്ടിങ് കമ്പനി, കിങ് ഫിഷറീസ്, അഹമ്മദ് ജുബറാൻ ട്രേഡിങ് കമ്പനി, കുവൈത്തിൽ അൽഹോളി ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ്, ആദം ഇന്റർനാഷനൽ ബിൽഡേഴ്‌സ് ആൻഡ് ഡെവലപേഴ്‌സ്, ആദം റെഡിമിക്സ് കോൺക്രീറ്റ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു.ഭാര്യ: സുഹർബൻ, മക്കൾ: ഫിറോസ് തമ്പി, ബീന നിസാർ, റഹ്മത്ത്,മരുമക്കൾ: എം.എസ്. നിസാർ, എം.എച്ച്. ഇമ്തിയാസ്, അജുമ ഫിറോസ്