സോഷ്യൽമീഡിയ വഴി നടത്തിയ അസഭ്യവർഷം ;സൗദിയിൽ യുവാവ് പിടിയിൽ

Update: 2022-10-01 07:37 GMT


റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമം വഴി ലൈംഗിക ചുവയിൽ അസഭ്യവർഷം നടത്തിയ സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മു അജബ് ഉത്തരവിട്ടതിനെ തുടർന്ന് സൗദി യുവാവിനെ റിയാദില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടിക് ടോക് വീഡിയോയില്‍ മറ്റൊരാൾക്കെതിരെ അസഭ്യ ഭാഷയിൽ സംസാരിക്കുന്ന സൗദി പൗരന്റെ വിഡിയോ വൈറൽ ആവുകയായിരുന്നു.വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പൊലീസ് പിടിയിലായത്. നിയമാ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.

Similar News