ഖത്തറിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് 15 ശതമാനം നികുതി ചുമത്തും ; കരട് ഭേതഗതി നിർദേശങ്ങൾക്ക് ശൂറാകൗൺസിലിൻ്റെ അംഗീകാരം

Update: 2024-12-26 09:32 GMT

ഖത്തറിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ൾ​ക്ക് 15 ശ​ത​മാ​നം നി​കു​തി ചു​മ​ത്താ​നു​ള്ള നി​ർ​ദേ​ശ​വു​മാ​യി ഖ​ത്ത​ർ. പൊ​തു​നി​കു​തി വി​ഭാ​ഗ​ത്തി​ന്റെ ക​ര​ട് ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ശൂ​റാ​കൗ​ൺ​സി​ൽ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. 300 കോ​ടി റി​യാ​ലി​ന് മു​ക​ളി​ൽ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള ക​മ്പ​നി​ക​ൾ​ക്കാ​ണ് 15 ശ​ത​മാ​നം ആ​ദാ​യ​നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ക.

വി​ദേ​ശ​ത്ത് ശാ​ഖ​ക​ളു​ള്ള ഖ​ത്ത​രി ക​മ്പ​നി​ക​ളും ഖ​ത്ത​റി​ൽ ശാ​ഖ​ക​ളു​ള്ള വി​ദേ​ശ​ക​മ്പ​നി​ക​ളും ഈ ​നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രും. ആ​ദാ​യ​നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 2018 ലെ 24 ​ന​മ്പ​ർ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ടു​ള്ള പു​തി​യ നി​യ​മ​ത്തി​നാ​ണ് ശൂ​റ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. നി​ല​വി​ൽ രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ൾ​ക്ക് പ്രാ​ദേ​ശി​ക നി​കു​തി​യാ​യ പ​ത്ത് ശ​ത​മാ​ന​മാ​യി​രു​ന്നു ഖ​ത്ത​റി​ൽ ചു​മ​ത്തി​യ​ത്. ഇ​നി മു​ത​ൽ ഇ​ത്ത​രം ക​മ്പ​നി​ക​ൾ 15 ശ​ത​മാ​നം നി​കു​തി ന​ൽ​കേ​ണ്ടി​വ​രും.

എ​ന്നാ​ൽ, വ്യ​ക്തി​ക​ളെ​യോ ഖ​ത്ത​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ളെ​യോ ബാ​ധി​ക്കു​ന്ന​ത​ല്ല പു​തി​യ നി​യ​മം. പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ളും വ്യ​ക്തി​ക​ളും ഈ ​നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്ന് ജ​ന​റ​ൽ ടാ​ക്‌​സ് അ​തോ​റി​റ്റി (ജി.​ടി.​എ) പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ നാ​സ​ർ അ​ലി അ​ൽ ഹെ​ജ്ജി ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ നി​ല​വി​ൽ 10 ശ​ത​മാ​നം ആ​ദാ​യ​നി​കു​തി അ​ട​ക്കു​ന്ന​വ​രാ​ണ്. ബ​ഹു​രാ​ഷ്ട്ര സാ​ന്നി​ധ്യ​മു​ള്ള ഖ​ത്ത​രി ക​മ്പ​നി​ക​ൾ​ക്ക് രാ​ജ്യ​ത്തി​നു പു​റ​ത്ത് 15 ശ​ത​മാ​നം നി​കു​തി അ​ട​ക്കു​ന്ന​തി​ന് പ​ക​രം, രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യി​ലേ​ക്ക് ത​ങ്ങ​ളു​ടെ വി​ഹി​തം ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​യി മാ​റും.

ദേ​ശീ​യ സ​മ്പ​ദ്‍വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​വും ഈ ​നീ​ക്കം. ഇ​തോ​ടൊ​പ്പം ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ൾ​ക്ക് നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​നും അം​ഗീ​കാ​രം ന​ൽ​കി​യ ഭേ​ദ​ഗ​തി പ്ര​കാ​രം അ​നു​വ​ദി​ക്കും.

ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഇ​ക്ക​ണോ​മി​ക് കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് (ഒ.​ഇ.​സി.​ഡി), ജി 20 ​ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഈ ​ഭേ​ദ​ഗ​തി.

Tags:    

Similar News