ഖത്തർ നയതന്ത്ര സംഘം സിറിയയിൽ ; സന്ദർശനം 13 വർഷത്തിന് ശേഷം

Update: 2024-12-24 11:59 GMT

13 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഖ​ത്ത​റി​ന്റെ ആ​ദ്യ ഉ​ന്ന​ത​ത​ല ന​യ​ത​ന്ത്ര സം​ഘം സി​റി​യ​ൻ മ​ണ്ണി​ൽ കാ​ലു​കു​ത്തി. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖു​ലൈ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തി​ങ്ക​ളാ​ഴ്ച സി​റി​യ​ൻ ജ​ന​ത​ക്ക് പി​ന്തു​ണ​യു​മാ​യി ഡ​മ​സ്ക​സി​ലെ​ത്തി​യ​ത്.

ബ​ശ്ശാ​റു​ൽ അ​സ​ദി​നെ പു​റ​ത്താ​ക്കി അ​ധി​കാ​രം പി​ടി​​ച്ചെ​ടു​ത്ത അ​ഹ്മ​ദ് അ​ൽ ഷാ​റ എ​ന്ന അ​ബു മു​ഹ​മ്മ​ദ് അ​ൽ ജൂ​ലാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് സി​റി​യ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ ഖ​ത്ത​റി​ന്റെ പി​ന്തു​ണ അ​റി​യി​ച്ചു. ഊ​ർ​ജ, തു​റ​മു​ഖ നി​ർ​മാ​ണ​പ​ദ്ധ​തി​ക​ളി​ൽ ഖ​ത്ത​ർ നി​ക്ഷേ​പ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി ജൂ​ലാ​നി​യെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്ത ​ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 2011നു​ശേ​ഷം ദോ​ഹ​യി​ൽ​നി​ന്നും ഡ​മ​സ്ക​സി​ലേ​ക്ക് പ​റ​ന്ന ആ​ദ്യ ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു അ​ൽ ഖു​ലൈ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ച​രി​ത്ര സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. അ​ധി​കാ​ര​ത്തി​ൽ​നി​ന്നും ബ​ശ്ശാ​റു​ൽ അ​സ​ദ് പു​റ​ത്താ​യ​തി​നു പി​റ​കെ ഒ​രാ​ഴ്ച മു​മ്പ് ഖ​ത്ത​റി​ൽ പു​തി​യ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​വും തു​റ​ന്നി​രു​ന്നു.

2011ൽ ​ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം തീ​വ്ര​മാ​വു​ക​യും ഡ​മ​സ്ക​സി​ലെ ഖ​ത്ത​ർ എം​ബ​സി​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ക്കു​ക​യും ചെ​യ്തി​നു പി​റ​കെ​യാ​ണ് ഖ​ത്ത​റും സി​റി​യ​യും ത​മ്മി​ലെ ന​യ​ത​ന്ത്ര​ബ​ന്ധം നി​ല​ക്കു​ന്ന​ത്. 2013 മു​ത​ൽ സി​റി​യ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന്റെ ആ​ദ്യ എം​ബ​സി ദോ​ഹ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രു​ന്നു. പ്ര​തി​പ​ക്ഷ വി​ഭാ​ഗ​ത്തി​ന് അ​റ​ബ് ലീ​ഗി​ൽ ഇ​ടം ന​ൽ​കി​യ​തി​നു പി​റ​കെ​യാ​യി​രു​ന്നു എം​ബ​സി തു​റ​ക്കാ​ൻ ഖ​ത്ത​ർ അ​നു​വാ​ദം ന​ൽ​കി​യ​ത്.

Tags:    

Similar News