ഫിഫ ലോകകപ്പ് നിയന്ത്രിക്കാൻ വനിതാ റഫറിമാർ

Update: 2022-09-03 04:58 GMT

ഫിഫയുടെ ചരിത്രത്തിൽ ആദ്യമായി പുരുഷ ലോകകപ്പിൽ വനിതാ റഫറിമാർ. 36 റഫറിമാർ, 69 അസി.റഫറിമാർ, 24 വിഡിയോ മാച്ച് ഒഫീഷ്യൽസ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. പ്രധാന റഫറിമാരിലും അസി.റഫറിമാരിലുമായി 6 പേർ വനിതകളാണ്.

ജപ്പാന്റെ യോഷിമിക്ക് പുറമെ പ്രധാന റഫറിമാരായി ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രപ്പാർട്ട്, റുവാണ്ടയുടെ സലിമ മുകൻസംഘ എന്നിവരും അസി. റഫറിമാരായി ബ്രസീലിന്റെ നിയുസ ബാക്ക്, മെക്സിക്കോയുടെ കരൻ ഡിയാസ്, യുഎസിന്റെ കത്രിൻ നെസ്ബിറ്റ് എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Similar News