ഗാസ്സയിലെ വെടിനിർത്തൽ ഒരാഴ്ച പിന്നിട്ടതിന് പിന്നാലെ ആദ്യ ബാച്ച് മാനുഷിക സഹായ വസ്തുക്കളെത്തിച്ച് ഖത്തർ. ഖത്തർ റെഡ് ക്രസന്റ്, ഖത്തർ ചാരിറ്റി, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ 2600 ടൺ അവശ്യ വസ്തുക്കളടങ്ങിയ സഹായമാണ് തിങ്കളാഴ്ച ഗസ്സയിലെത്തിച്ചത്.
ജോർഡനിലെ എരിസ് ക്രോസിങ് വഴിയായിരുന്നു വാഹനവ്യൂഹം യുദ്ധം തകർത്ത ഭൂമിയിലെത്തിയത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് അടുത്ത ദിവസംതന്നെ ലാൻഡ് ബ്രിഡ്ജ് പ്രഖ്യാപിച്ച ഖത്തർ ആദ്യ ഘട്ടത്തിൽ ദശലക്ഷം ലിറ്റർ ഇന്ധനം ഗസ്സയിലെത്തിച്ചിരുന്നു.