ഗാസ സാഹചര്യങ്ങൾ വിലയിരുത്തി ഖത്തർ പ്രധാനമന്ത്രിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും
ഗാസ്സ വെടിനിർത്തലിനു ശേഷമുള്ള പുരോഗതികളും മേഖലയിലെ വിഷയങ്ങളും ചർച്ച ചെയ്ത് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയും.
ടെലിഫോൺ വഴിയാണ് ഇരുവരും പുതിയ സംഭവ വികാസങ്ങൾ വിലയിരുത്തിയത്. ഗസ്സയിലെ സംയുക്ത മധ്യസ്ഥ ദൗത്യത്തിലൂടെ പൂർത്തിയാക്കിയ കരാറിന്റെ തുടർ നടപടികൾ ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു.
വെടിനിർത്തൽ കരാർ, ബന്ദി കൈമാറ്റം, മാനുഷിക സഹായങ്ങളുടെ ലഭ്യത എന്നീ വിഷയങ്ങൾ വിലയിരുത്തി. കരാർ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും, തുടർന്ന് സ്ഥിരം വെടിനിർത്തൽ സാധ്യമാവുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.