ഖത്തറിലേക്ക് രണ്ട് അധിക സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

Update: 2023-08-08 06:53 GMT

വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കേരളത്തിൽ നിന്നും ഖത്തറിലേക്ക് രണ്ട് അധിക സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്.

ഈ മാസം 27ന് കോഴിക്കോട് നിന്നും രാവിലെ ഒമ്പതരയ്ക്കാണ് ഒരു സർവീസ്. അന്നു തന്നെ ദോഹയിൽ നിന്നും ഉച്ചയ്ക്ക് 12.10ന് കോഴിക്കോട്ടേക്കും പ്രത്യേക സർവീസുണ്ടാകും. 29 ന് കൊച്ചിയിൽ നിന്നാണ് രണ്ടാമതത്തെ സർവീസ്. രാവിലെ 8.15ന് വിമാനം പുറപ്പെടും. 11.20ന് ദോഹയിൽ നിന്ന് തിരിച്ച് കൊച്ചിയിലേക്കും സർവീസുണ്ടാകും. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ നിലവിലുള്ള സർവീസുകൾക്ക് പുറമെയാണ് ഈ അധിക സർവീസുകൾ.

Tags:    

Similar News