പത്താമത് സെന്യാർ ഫെസ്റ്റിവൽ മെയ് രണ്ടിന്

Update: 2024-05-01 07:04 GMT

പത്താമത് സെന്യാർ ഫെസ്റ്റിവൽ മെയ് രണ്ടിന് ഖത്തറിൽ തുടങ്ങും. പരമ്പരാഗത മുത്തുവാരൽ, മീൻ പിടുത്ത മത്സരമാണ് സെന്യാർ ഫെസ്റ്റിവൽ. മീൻ പിടുത്ത മത്സരമായ ഹദ്ദാഖ്, മുത്തുവാരൽ മത്സരമായ ലിഫ എന്നിവയാണ് സെൻയാർ ഫെസ്റ്റിവലിൽ നടക്കുന്നത്.

ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രമായ കതാറയിലെ ബീച്ചാണ് വേദി. മെയ് രണ്ടിന് തുടങ്ങുന്ന മത്സരങ്ങൾ നാല് ദിവസം നീണ്ടു നിൽക്കും. വിജയികൾക്ക് വലിയ സമ്മാനത്തുകയാണ് ലഭിക്കുക. ഒന്നാം സ്ഥാനക്കാനക്കാർക്ക് പത്ത് ലക്ഷം റിയാലാണ് സമ്മാനം.

രണ്ടാംസ്ഥാനക്കാർക്ക് 2 ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാർക്ക് 3 ലക്ഷം റിയാലും ലഭിക്കും. ഇതിന് പുറമെ വലിയ മത്സ്യങ്ങളെ പിടിക്കുന്നതിനും മത്സരമുണ്ട്. കഴിഞ്ഞ തവണ 58 ടീമുകളിലായി ആകെ 697 പേർ മത്സരത്തിന്റെ ഭാഗമായിയിരുന്നു.

Tags:    

Similar News