ഫോബ്സിന്റെ ലോകത്തെ പത്ത് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തർ

Update: 2024-05-03 06:54 GMT

ഫോ​ബ്സി​ന്റെ ലോ​ക​ത്തെ പ​ത്ത് സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച് ഖ​ത്ത​ർ. ആ​ളോ​ഹ​രി ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്റെ (ജി.​ഡി.​പി) അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഗോ​ള സ​മ്പ​ത്ത് വി​ല​യി​രു​ത്തി​ക്കൊ​ണ്ട് ഫോ​ർ​ബ്‌​സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ഖ​ത്ത​റു​ള്ള​ത്. രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക സ്ഥി​ര​ത​യു​ടെ​യും ജ​ന​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന ജീ​വി​ത​നി​ല​വാ​ര​ത്തി​ന്റെ​യും അം​ഗീ​കാ​ര​ത്തെ​ക്കൂ​ടി​യാ​ണ് റി​പ്പോ​ർ​ട്ട് പ്ര​തി​ഫി​ലി​പ്പി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ആ​ദ്യ​ത്തി​ൽ ഗ്ലോ​ബ​ൽ ഫി​നാ​ൻ​സ് മാ​ഗ​സി​ൻ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ ഖ​ത്ത​ർ നാ​ലാം സ്ഥാ​ന​ത്താ​ണ് ഇ​ടം നേ​ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി (ഐ.​എം.​എ​ഫ്) വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി 2024 ഏ​പ്രി​ലി​ൽ ഫോ​ബ്‌​സ് ഇ​ന്ത്യ​യും എ​ൻ.​ഡി.​ടി.​വി വേ​ൾ​ഡും പ​ങ്കി​ട്ട് കൊ​ണ്ടു​ള്ള ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഖ​ത്ത​ർ ഏ​ഴാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. 1.43 ല​ക്ഷം ഡോ​ള​ർ പ്ര​തി​ശീ​ർ​ഷ ജി.​ഡി.​പി​യു​മാ​യി ല​ക്‌​സം​ബ​ർ​ഗ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ഏ​ഷ്യ​ൻ രാ​ജ്യ​മാ​യ മ​കാ​വു (1.34 ല​ക്ഷം ഡോ​ള​ർ) ര​ണ്ടും, അ​യ​ർ​ല​ൻ​ഡ് (1.33 ല​ക്ഷം ഡോ​ള​ർ) മൂ​ന്നും, സിം​ഗ​പ്പൂ​ർ (1.33 ല​ക്ഷം ഡോ​ള​ർ) നാ​ലും സ്ഥാ​ന​ത്താ​ണ്. അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള ഖ​ത്ത​റി​ന്റെ ജി.​ഡി.​പി 1.12 ല​ക്ഷം ഡോ​ള​റാ​ണു​ള്ള​ത്.

ഒ​രു രാ​ജ്യ​ത്ത് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന എ​ല്ലാ ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും മൂ​ല്യ​ത്തി​ന്റെ അ​ള​വു​കോ​ലാ​ണ് ജി.​ഡി.​പി അ​ഥ​വാ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ജി.​ഡി.​പി​യെ ഒ​രു രാ​ജ്യ​ത്തി​ന്റെ ആ​കെ ജ​ന​സം​ഖ്യ​യു​മാ​യി തു​ല​നം​ചെ​യ്യു​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സാ​മ്പ​ത്തി​ക ശേ​ഷി വി​ല​യി​രു​ത്തു​ന്ന​ത്. അ​തോ​ടൊ​പ്പം ആ ​രാ​ജ്യ​ത്തെ പ​ണ​പ്പെ​രു​പ്പ നി​ര​ക്കും പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ല​യും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ കൈ​വ​ശ​മു​ള്ള സ​മ്പ​ത്തി​ന്റെ കൃ​ത്യ​ത​യും ല​ഭി​ക്കും. ഈ ​ര​ണ്ട് ഘ​ട​ക​ങ്ങ​ൾ ക​ണ​ക്കാ​ക്കു​ന്ന​താ​ണ് പി.​പി.​പി (പ​ർ​ച്ചേ​സി​ങ് പ​വ​ർ പാ​രി​റ്റി).

റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഖ​ത്ത​റി​ന്റെ ജി.​ഡി.​പി 235.5 ബി​ല്യ​ൻ ഡോ​ള​റും ഖ​ത്ത​റി​ലെ ജ​ന​സം​ഖ്യ 29.3 ല​ക്ഷ​വു​മാ​ണ്. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ൽ നി​ന്നും വ​ലി​യ തോ​തി​ൽ പ്ര​യോ​ജ​നം നേ​ടു​ന്നു​വെ​ന്ന​ത് ഖ​ത്ത​റി​നെ വേ​റി​ട്ട് നി​ർ​ത്തു​ന്നു. എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക ശേ​ഖ​രം രാ​ജ്യ​ത്തി​ന്റെ ജ​ന​സം​ഖ്യ​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വ​ള​രെ വ​ലു​താ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. കൂ​ടാ​തെ ഖ​ത്ത​റി​ന്റെ ആ​ഗോ​ള സാ​മ്പ​ത്തി​ക നി​ല​യു​ടെ വ്യ​ക്ത​മാ​യ സൂ​ച​ക​വും ആ​കെ ജ​ന​ത​യു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളും സം​ബ​ന്ധി​ച്ച ഉ​ൾ​ക്കാ​ഴ്ച​യും റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്നു. ഫോ​ർ​ബ്‌​സ് പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ അ​മേ​രി​ക്ക ഖ​ത്ത​റി​നും താ​ഴെ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണു​ള്ള​ത്. യു.​എ.​ഇ ആ​റും, സ്വി​റ്സ​ർ​ല​ൻ​ഡ് ഏ​ഴും, സാ​ൻ​മാ​രി​നോ എ​ട്ടും സ്ഥാ​ന​ത്താ​യു​ണ്ട്.

Tags:    

Similar News