ഖത്തറിൽ മെയ് 8 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Update: 2024-05-06 06:22 GMT

ഖത്തറിന്റെ വിവിധ മേഖലകളിൽ 2024 മെയ് 6, തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ വിവിധ മേഖലകളിൽ 2024 മെയ് 6 മുതൽ മെയ് 8, ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഇത് ഏതാനം മേഖലകളിൽ ഇടിയോട് കൂടിയ മഴയായി മാറാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News