ദോഹ അന്താരാഷ്ട്ര വായനോത്സവത്തിന് തുടക്കം

Update: 2024-05-10 08:16 GMT

വായനയുടെ ഉത്സവകാലത്തിന് തുടക്കമായി ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ 33ാമത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ദോഹ പുസ്തകമേള പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ആൽഥാനി ഉദ്ഘാടനംചെയ്തു.

സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുറഹ്‌മാൻ ബിൻ ഹമദ് ആൽഥാനി, ഒമാൻ സാംസ്‌കാരിക കായിക മന്ത്രി സയ്യിദ് ദി യസാൻ ബിൻ ഹൈതം അൽ സൈദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

മേയ് 18 വരെ പുസ്തക പ്രേമികൾക്ക് വേദി സന്ദർശിക്കാം. 42 രാജ്യങ്ങളിൽനിന്നായി 515 പ്രസാധകരാണ് ഇത്തവണ പങ്കെടുക്കുന്നത്. 'വിജ്ഞാനത്തിലൂടെ നാഗരികതകൾ കെട്ടിപ്പടുക്കുന്നു' എന്നതാണ് പുസ്തകമേളയുടെ പ്രമേയം. ഇത്തവണ ഒമാൻ പ്രത്യേക അതിഥിരാജ്യമായി മേളയിൽ പങ്കെടുക്കുന്നുണ്ട്. വെള്ളിയൊഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ രാത്രി 10 മണി വരെയുമാണ് പുസ്തകോത്സവ വേദിയിലേക്ക് പ്രവേശനം.

Tags:    

Similar News