മലേഷ്യയിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് ടൂറിസം മലേക്ഷ്യ സംഘം ഖത്തറിൽ

Update: 2024-05-21 09:52 GMT

മ​ലേ​ഷ്യ​യി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ടൂ​റി​സം മ​ലേ​ഷ്യ ഉ​ദ്യോ​ഗ​സ്ഥ​ർ ഖ​ത്ത​റി​ലെ​ത്തി. മേ​യ് ആ​ദ്യ വാ​ര​ത്തി​ൽ ദു​ബൈ​യി​ൽ ന​ട​ന്ന അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ പ​​ങ്കെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഖ​ത്ത​റി​ലെ​യും ഒ​മാ​നി​ലെ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യ​മി​ട്ട് വ​മ്പ​ൻ പാ​ക്കേ​ജു​ക​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് പ്ര​ത്യേ​ക സം​ഘ​മെ​ത്തി​യ​ത്.

മേ​യ് 12 മു​ത​ൽ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ദോ​ഹ​യി​ൽ ത​ങ്ങി​യ 23 അം​ഗ ​സം​ഘം ​മ​ലേ​ഷ്യ​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി പ​രി​ച​യ​പ്പെ​ടു​ത്തി. ​12 ട്രാ​വ​ൽ ഏ​ജ​ന്റു​മാ​ർ, ഹോ​ട്ട​ൽ പ്ര​തി​നി​ധി​ക​ൾ, ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ, സ​ർ​ക്കാ​ർ ​ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ഖ​ത്ത​റി​ലെ​ത്തി​യ​ത്. മ​ലേ​ഷ്യ​യു​ടെ വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക, വി​നോ​ദ പ​രി​പാ​ടി​ക​ളും പാ​ക്കേ​ജു​ക​ളും അ​വ​ത​രി​പ്പി​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

പ​ടി​ഞ്ഞാ​റ​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ ഏ​റ്റ​വും പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​ണ് മ​ലേ​ഷ്യ. കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച നി​ല​വാ​ര​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ ത​ന്നെ​യാ​ണ് യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. 2023ൽ ​ഖ​ത്ത​റി​ൽ നി​ന്നും 2464 പേ​രും, ഒ​മാ​നി​ൽ നി​ന്നും 18,000ത്തി​ലേ​റെ​യും സ​ന്ദ​ർ​ശ​ക​രെ​ത്തി​യെ​ന്നാ​ണ് ക​ണ​ക്ക്. കോ​വി​ഡാ​ന​ന്ത​രം മേ​ഖ​ല​യി​ൽ നി​ന്നും മ​ലേ​ഷ്യ​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ വ​ർ​ധി​ക്കു​ന്ന​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

Tags:    

Similar News