സുരക്ഷ ഉറപ്പാക്കി മോക്ഡ്രിൽ നടത്തി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുഗതാഗത സുരക്ഷാ വിഭാഗം

Update: 2024-05-21 09:47 GMT

ദോ​ഹ മെ​ട്രോ​യും ട്രാ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര ര​ക്ഷാ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ മോ​ക് ഡ്രി​ല്ലു​ക​ൾ തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ പൊ​തു​ഗ​താ​ഗ​ത സു​ര​ക്ഷാ വി​ഭാ​ഗം. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് എ​മ​ർ​ജ​ൻ​സി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ദോ​ഹ മെ​ട്രോ ട്രെ​യി​ൻ പാ​ളം തെ​റ്റി​യാ​ൽ എ​ങ്ങ​നെ നേ​രി​ട​ണം, ട്രാ​മി​ൽ വാ​ഹ​ന​മി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യാ​ൽ എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണം എ​ന്നി​വ​യി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ.

അ​ൽ റി​ഫ​യി​ലെ വെ​സ്റ്റ് ദോ​ഹ ഡി​പ്പോ​യി​ലാ​യി​രു​ന്നു മെ​ട്രോ ക്യാബി​ൻ പാ​ളം തെ​റ്റി​യാ​ൽ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്ക​ണം എ​ന്ന് അ​ടി​സ്ഥാ​ന​മാ​ക്കി പ​രി​ശീ​ല​നം ന​ട​ന്ന​ത്. മു​ശൈ​രി​ബി​ലെ ട്രാം ​ട്രാ​ക്കി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന കാ​ർ ട്രാ​മി​ൽ ഇ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലു​ള്ള ര​ക്ഷാ പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു മ​റ്റൊ​രു പ​രി​ശീ​ല​നം. വി​വി​ധ സു​ര​ക്ഷാ, ആ​രോ​ഗ്യ വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യതെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ അ​റി​യി​ച്ചു.

Tags:    

Similar News