ഖത്തറിൽ 'അൽ മലദ്' പ്രദർശനത്തിന് തുടക്കമായി

Update: 2024-05-20 07:47 GMT

ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ സാ​മൂ​ഹി​ക കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഫാ​മി​ലി കൗ​ൺ​സ​ലി​ങ് സെ​ന്റ​റി​ന് (വി​ഫാ​ഖ്) കീ​ഴി​ൽ കു​ടും​ബ ബ​ന്ധ​ത്തി​ന്റെ​യും ഐ​ക്യ​ത്തി​ന്റെ​യും പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ക്കു​ന്ന പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രി മ​ർ​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്‌​നാ​ദ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.ഫ​യ​ർ സ്റ്റേ​ഷ​ൻ ആ​ർ​ട്ടി​സ്റ്റ് ഇ​ൻ റെ​സി​ഡ​ൻ​സ്, ക​താ​റ പ​ബ്ലി​ക് ആ​ർ​ട്ട് ഡി​പ്പാ​ർ​ട്മെ​ന്റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ൽ മ​ലാ​ദ് (സ​ങ്കേ​തം) എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച പ്ര​ദ​ർ​ശ​നം ക​ല​യി​ലൂ​ടെ​യും സ​ർ​ഗാ​ത്മ​ക​ത​യി​ലൂ​ടെ​യും കു​ടും​ബ ഐ​ക്യ​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും, വി​വാ​ഹ​മോ​ച​ന​ത്തി​ന്റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ബോ​ധം വ​ള​ർ​ത്താ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഖ​ത്ത​രി​ക​ളും താ​മ​സ​ക്കാ​രു​മാ​യ ഒ​രു​കൂ​ട്ടം ക​ലാ​കാ​ര​ന്മാ​ർ ചേ​ർ​ന്ന് സൃ​ഷ്ടി​ച്ച 80ല​ധി​കം ക​ലാ​സൃ​ഷ്ടി​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. ജൂ​ൺ പ​ത്ത് വ​രെ പ്ര​ദ​ർ​ശ​നം തു​ട​രും.

Tags:    

Similar News