മാലിന്യസംസ്കരണം നാലാം ഘട്ടം പൂർത്തിയാക്കി ഖത്തർ

Update: 2022-09-17 10:30 GMT


മാലിന്യത്തിന്റെ അളവ് കുറച്ച് പരിസ്ഥിതി സംരക്ഷിച്ച് വരും തലമുറക്കായി വിഭവങ്ങൾ കാത്തു സൂക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ഖത്തർ നടപ്പിലാക്കുന്ന മാലിന്യസംസ്കരണ പദ്ധതിയുടെ നാലാം ഘട്ടം പൂർത്തിയാക്കി. സർക്കാർ അർദ്ധസർക്കാർ കെട്ടിടങ്ങൾ, സ്റ്റേഡിയങ്ങൾ, മറ്റു കായികവേദികൾ,എന്നിവ വരുത്തിയാക്കുകയാണ് പദ്ധതി വഴി ചെയ്തു വരുന്നത്. പൊതുശുചിത്വ മന്ത്രായലയത്തിന്റെ ആഹ്വനപ്രകാരം മാലിന്യങ്ങൾ ജൈവ അജൈവ മാലിന്യങ്ങൾ എന്നിങ്ങനെ തരം തിരിതരം തിരിക്കുന്ന ഈ സംവിധാനം ആളുകൾ പ്രയോജനപ്പെടുതുന്നതിലൂടെ 2030 ആകുമ്പോഴേക്കും ലക്‌ഷ്യം കൈവരിക്കാൻ സാധിക്കുന്നതെന്നാണ് പറയുന്നത്. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുൻസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ബാങ്കുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ഘട്ട പ്രവർത്തനം.

Similar News