ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിൽ അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 11 പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ഫാമിൽ പൊതു ധാർമികതക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തതിനു മൂന്നു സ്ത്രീകൾ ഉൾപ്പെടെ ഏഷ്യൻ പൗരത്വമുള്ള 11 പേരെയാണ് പിടികൂടിയത്. അവർക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി ആർ.ഒ.പി അറിയിച്ചു.