സൈനിക സഹകരണം ശക്തിപ്പെടുത്തൽ ; ഒമാൻ - സൗദി സംയുക്ത സൈനിക അഭ്യാസം സമാപിച്ചു
സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി സൗദി അറേബ്യയിൽ നടന്ന ആദ്യത്തെ സംയുക്ത ഒമാനി-സൗദി സൈനികാഭ്യാസം സമാപിച്ചു. ‘സോളിഡാരിറ്റി-1’ എന്ന പേരിൽ നടക്കുന്ന അഭ്യാസ പ്രകടനത്തിൽ ഒമാനിലെ റോയൽ ആർമിയിലെ ഇൻഫൻട്രി ബ്രിഗേഡിന്റെ (23) ഒമാൻ കോസ്റ്റ് ബറ്റാലിയനിൽനിന്നുള്ള ഒരു സേനയും സൗദി സായുധ സേനയുടെ 20-ആം ബ്രിഗേഡ് ഗ്രൂപ്പിന്റെ രണ്ടാം ബറ്റാലിയനിൽ നിന്നുള്ള ഒരു സംഘവുമാണ് പങ്കെടുത്തിരുന്നത്. ഇരു സേനകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനുമായിരുന്നു സൈനികഭ്യാസം നടത്തിയിരുന്നത്.
പ്രവർത്തന വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും പ്രധാന പരിശീലന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സൈനിക പ്രവർത്തനങ്ങൾ, പദ്ധതികൾ, ഫീൽഡ് പരിശീലന വ്യായാമങ്ങൾ എന്നിവയും സംയുക്ത അഭ്യാസ ഭാഗമായി നടന്നു.