ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ര് ബിന്‍ ഹമദ് അല്‍ ബുസൈദി ടെഹ്റാനില്‍ ഇറാന് വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറഖ്ച്ചിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രാദേശിക സഹകരണവും നയതന്ത്രബന്ധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകളും നടന്നു.
വ്യാപാരം, ഊര്‍ജം, പ്രാദേശിക സുരക്ഷ എന്നിവയുള്‍പ്പെടെ പരസ്പര താൽപര്യമുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും വിശകലനം ചെയ്തു. ഗള്‍ഫ് മേഖലക്കുള്ളില്‍ ശക്തമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിലും പ്രാദേശിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലുമുള്ള കാഴ്ചപ്പാടുകളും ഇരുവരും പരസ്പരം കൈമാറി.