ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു ; ഒമാനിൽ ജനുവരി രണ്ട് മുതൽ മഴയ്ക്ക് സാധ്യത

Update: 2024-12-31 08:44 GMT

ജ​നു​വ​രി ര​ണ്ട് മു​ത​ൽ അ​ഞ്ചു​വ​രെ ഒമാൻ സു​ൽ​ത്താ​നേ​റ്റി​നെ ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കു​മെ​ന്ന് ഒ​മാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​തി​​ന്റെ ഭാ​ഗ​മാ​യി മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലും ഒ​മാ​ൻ ക​ട​ലി​നോ​ട് ചേ​ർ​ന്നു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്തേ​ക്കും.

താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ ഇ​ടി​വ്, പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ട​ൽ, പൊ​ടി​ക്കാ​റ്റ് എ​ന്നി​വ​ക്കും സാ​ധ്യ​ത​യു​ണ്ട്. യാ​ത്ര ചെ​യ്യു​മ്പോ​ഴോ ഔ​ട്ട്ഡോ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​മ്പോ​ഴും എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് സൈ​സ​ഖി​ലാ​യി​രു​ന്നു.

6.5ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു ഇ​വി​ടത്തെ താ​പ​നി​ല. മ​സ്യൂ​ന 10.9, യാ​ങ്കൂ​ൾ 11.5 നി​സ് വ 11.8, ​അ​ൽ ഖാ​ബി​ൽ, തും​റൈ​ത്ത് 12.1, ഫ​ഹു​ദ് 12.2, മു​ഖ്ഷി​ൻ 12.7 എ​ന്നി​ങ്ങ​നെ​യാ​ണ് സു​ൽ​ത്താ​നേ​റ്റി​​ന്റെ മ​റ്റി​ട​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട താ​പ​നി​ല​യു​ടെ തോ​ത്.

Tags:    

Similar News