ഒമാനിൽ ജൂലൈ 1 മുതൽ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം
2023 ജൂലൈ 1 മുതൽ രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. ഒമാനിലെ പ്രോഫിറ്റ്, നോൺ-പ്രോഫിറ്റ് മേഖലകളിലെ എല്ലാ സ്ഥാപനങ്ങൾക്കും ഈ നിബന്ധന ബാധകമാണ്. 2023 ജൂലൈ 1 മുതൽ തൊഴിലുടമകൾ തങ്ങളുടെ കീഴിലുള്ള മുഴുവൻ പ്രവാസി തൊഴിലാളികളുടെയും തൊഴിൽ കരാർ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. തൊഴിലുടമകൾ എത്രയും വേഗം തന്നെ അവരുടെ പേർസണൽ ഐഡന്റിഫിക്കേഷൻ കാർഡുകൾ പ്രവർത്തനക്ഷമമാക്കണമെന്നും, തൊഴിൽ കരാറുകളുടെ ഇലക്ട്രോണിക് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
تنبه #وزارة_العمل أصحاب العمل أنه اعتباراً من 1يوليو 2023م، ستطبق إلزامية تسجيل عقود العمل للقوى العاملة غير العمانية لدى المنشآت الربحية وغير الربحية والأفراد والمواطنين والمقيمين والجهات الحكومية. pic.twitter.com/OKVlvCOUPZ
— وزارة العمل -سلطنة عُمان (@Labour_OMAN) June 4, 2023