നടപടികൾ ഫലംകണ്ടു; ദോഫാറിൽ കാക്കകളുടെയും മൈനകളുടെയും എണ്ണം കുറഞ്ഞുതുടങ്ങി
രാജ്യത്ത് ശല്യക്കാരായ കാക്കകളെയും മൈനകളെയും നിയന്ത്രിക്കാൻ വലിയ തരത്തിലുള്ള പദ്ധതിയാണ് ഒമാൻ പരിസ്ഥിതി അതോറിറ്റി തയ്യറാക്കിയിരുന്നത്. ഇത് ഫലം കണ്ടു തുടങ്ങി. ഡിസംബർ 13 മുതൽ ഈ വർഷം ഫെബ്രുവരി ഒന്നു വരെയുള്ള പദ്ധതിയുടെ ഭാഗമായി 35,154 പക്ഷികളെയാണ് ഇല്ലാതെയാക്കിയത്. 25,786 മൈനകളും 9368 ഇന്ത്യൻ കാക്കകളും ആണ് ഇതിൽ ഉൾപ്പെടുന്നത്. ഒമാൻ പരിസ്ഥിതി വിഭാഗം ആണ് ഇക്കാര്യം അറിയിച്ചത്.
മൈനകളുടെയും കാക്കകളും രാജ്യത്ത് എത്തിയതോടെ വലിയ ശല്യം ആണ് ഉണ്ടായത്. ഇവ കൂടുതലായി എത്തിയതേടെ വലിയ പ്രശ്‌നങ്ങൾ ഉണ്ടായി. ഇതോടെയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ അതേറിറ്റി തീരുമാനിക്കുന്നത്. രാജ്യത്തെ കൃഷികൾ നശിപ്പിച്ച് പക്ഷികൾ വ്യാപകമായ നാശനഷ്ടങ്ങൾ ആണ് ഉണ്ടാക്കിയത്. ഗോതമ്പ്, നെല്ല് തുടങ്ങിയ ധാന്യങ്ങൾ ആണ് ഇവ കൂടുതലായും നശിപ്പിച്ചിരുന്നത്. ആപ്രിക്കോട്ട്, പിയേഴ്‌സ് തുടങ്ങിയ പഴവർഗങ്ങളും നശിപ്പിക്കാൻ ഇവ എത്തിയിരുന്നു. കർഷകർക്ക് ഏറെ ബുദ്ധിമുട്ട് ആണ് ഇവ ഉണ്ടാക്കിയിരുന്നത്. വലിയ തേതിൽ പരാതികൾ വിഷയത്തിൽ ഉയർന്നു വന്ന സാഹചര്യത്തിൽ ആണ് ഇതിന് പരിഹാരം കണ്ടെത്താൻ അധികൃതർ തീരുമാനിക്കുന്നത്.
1,60,000ത്തിലധികം മൈനകൾ ഒമാനിൽ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. മൈനകളുടെ വ്യാപനം രാജ്യത്ത് നിയന്ത്രിക്കാൻ വേണ്ടി കഴിഞ്ഞ ഏപ്രിലിൽ പരിസ്ഥിതി അതോറിറ്റി ഒരു സംഘത്തെ തന്നെ നിയമിച്ചിരുന്നു. പിന്നീട് സലാലയിലും മസ്‌കത്തിലും എത്തുന്ന മൈനകളുടേയും കാക്കകളേയും നിരീക്ഷിക്കാൻ പദ്ധതി ആരംഭിച്ചു. അപ്പോഴാണ് മറ്റു പക്ഷികളുടെ മുട്ടകൾ മൈനകൾ നശിപ്പിക്കുന്ന ശ്രദ്ധയിൽപ്പെട്ടത്. പ്രകൃതിയുടെ വൈവിധ്യത്തിന് ഇത് ഭീഷണിയാകുന്നു എന്നാണ് കണ്ടെത്തിയത്. ഒമാനിലെ സലാലയിൽ 80 ശതമാനം കൂടുതലാണ് മൈനകൾ. അതുപോലെ തന്നെ താഖയിൽ 12 ശതമാനവും മിർബാത്തിലെ ചില ഭാഗങ്ങളിൽ എട്ടു ശതമാനം മൈനകൾ കൂടുതലാണെന്നാണ് റിപ്പോർട്ട്. അളവിൽ കവിഞ്ഞ് പക്ഷികൾ വർധിക്കുന്നത് പല പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്ന് അധികൃതർ പറയുന്നു.