വൻതോതിലുള്ള മയക്കുമരുന്നുമായി രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. 100 കിലോയിലധികം ക്രിസ്റ്റൽ മെത്തും 100,000 സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ഗുളികളും ഇവരിൽനിന്ന് പിടിച്ചെടുത്തു.
തെക്കൻ ബാത്തിന പൊലീസിന്റെ നേതൃത്വത്തിലുള്ള ആന്റി-നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് ലഹരിവസ്തു വകുപ്പ്, കോസ്റ്റ് ഗാർഡ് പൊലീസുമായി സഹകരിച്ചാണ് ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരെ പിടികൂടിയത്. നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.