ഒമാൻ മരുഭൂമി മാരത്തണിൻ്റെ പത്താം പതിപ്പിന് തുടക്കം

Update: 2025-01-18 07:32 GMT

ഒ​മാ​ന്‍ മ​രു​ഭൂ​മി മാ​ര​ത്ത​ണി​ന്റെ പ​ത്താ​മ​ത് പ​തി​പ്പി​ന് ഇന്ന് ബി​ദി​യ​യി​ല്‍ തു​ട​ക്ക​മാ​യി. അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ 22 വ​രെ​യാ​ണ് ന​ട​ക്കു​ക.165 കി​ലോ​മീ​റ്റ​റാ​ണ് ആ​കെ മാ​ര​ത്ത​ണ്‍ ദൂ​രം.

ഉ​ദ്ഘ​ടാ​ന ദി​ന​മാ​യ ശ​നി​യാ​ഴ്ച 42 കി​ലോ​മാ​റ്റ​റാ​ണ് മ​ത്സ​ര ദൂ​രം. രാ​വി​ലെ 7.30ന് ​അ​ല്‍ ജൗ​ഹ​റ​ത്ത് റി​സോ​ര്‍ട്ടി​ല്‍നി​ന്ന് മാ​ര​ത്ത​ണ്‍ ആ​രം​ഭി​ച്ചു. ഇ​ന്ന​ത്തെ മ​ത്സ​ര ദൂ​രം. 32 കി​ലോ​മീ​റ്റ​ര്‍, 40 കി​ലോ​മീ​റ്റ​ര്‍, 30 കി​ലോ​മീ​റ്റ​ര്‍, 21കി​ലോ​മീ​റ്റ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ഘ​ട്ട​ങ്ങ​ളി​ലെ ദൈ​ര്‍ഘ്യം.

നി​ര​വ​ധി രാ​ഷ്ട്ര​ങ്ങ​ളി​ല്‍നി​ന്നു​ള്ള താ​ര​ങ്ങ​ൾ മാ​ര​ത്ത​ണി​ല്‍ മ​ത്സ​രി​ക്കാ​നെ​ത്തി​യി​ട്ടു​ണ്ട്. ഒ​മാ​നി​ല്‍നി​ന്നും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​മു​ള്ള താ​ര​ങ്ങ​ള്‍ ഇ​ത്ത​വ​ണ​യും മാ​ര​ത്ത​ണി​ന്റെ ഭാ​ഗ​മാ​കും. വ്യ​ത്യ​സ്ത പ്രാ​യ​ങ്ങ​ളി​ലു​ള്ള​വ​ര്‍ക്ക് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കും. മ​രു​ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചൂ​ട് കു​റ​യു​ന്ന സ​മ​യ​മാ​ണ് മാ​ര​ണ​ത്ത​ണി​നാ​യി തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പ​ക​ല്‍ സ​മ​യം ഉ​യ​ര്‍ന്ന താ​പ​നി​ല 25 ഡി​ഗ്രി സെ​ല്‍ഷ്യ​സും ശ​രാ​ശ​രി താ​ഴ്ന്ന താ​പ​നി​ല 17.3 ഡി​ഗ്രി സെ​ല്‍ഷ്യ​സും ആ​കും.

Tags:    

Similar News