ഇറ്റാലിയൻ ക്രൂസ് കപ്പൽ 'കോസ്റ്റ ഡെലിസിയോസ' സലാല തുറമുഖത്തെത്തി. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളുമായാണ് കപ്പൽ സലാലയിലെത്തിയത്. 1625 വിനോദസഞ്ചാരികൾ ഉൾപ്പെടെ 2487 പേരാണ് കപ്പലിലുളളത്.
സീസണിൻറെ ഭാഗമായി സലാലയിലെത്തുന്ന ആറാമത്തെ ആഡംബര കപ്പലാണിത്. സഞ്ചാരികൾ സലാലയിലെ ബീച്ചുകൾ, പരമ്പരാഗത മാർക്കറ്റുകൾ, പുരാവസ്തു, വിനോദസഞ്ചാര, ചരിത്ര സ്മാരകങ്ങൾ എന്നിവ സന്ദർശിച്ചു.
ഈ വർഷം സുൽത്താൻ ഖാബൂസ് പോർട്ട്, ഖസബ്, സലാല എന്നീ തുറമുഖങ്ങളിൽ മുപ്പതോളം ക്രൂസ് കപ്പലുകൾ എത്തുമെന്നാണ് കരുതുന്നത്. ഒമാൻ തുറമുഖ അതോറിറ്റിക്ക് നൽകിയ ആഗോള ഷെഡ്യൂളിലാണ് ഇക്കാര്യം പറയുന്നത്. ഇതിലൂടെ ഏകദേശം 1.5 ലക്ഷം സഞ്ചാരികൾ ഒമാനിലെത്തും.