ഇന്ത്യൻ ഉള്ളി കയറ്റുമതി നിരോധനത്തിൽ മാറ്റമില്ല; ഒമാനിൽ ഉള്ളി വില ഉയർന്നേക്കും

Update: 2024-02-21 08:08 GMT

ഇന്ത്യൻ ഉ​ള്ളി ക​യ​റ്റു​മ​തി ന​യ​ത്തി​ൽ യാ​തൊ​രു മാ​റ്റ​വു​മി​ല്ലെ​ന്നും ക​യ​റ്റു​മ​തി നി​രോ​ധന മാ​ർ​ച്ച് 31വ​രെ തു​ട​രു​മെ​ന്നു​മു​ള്ള ഇ​ന്ത്യ​ൻ ഉ​പ​ഭോ​ക്തൃ കാ​ര്യ സെ​ക്ര​ട്ട​റി റോ​ഹി​ത് കു​മാ​ർ സി​ങ്ങി​ന്‍റെ പ്ര​സ്താ​വ​ന ഒ​മാ​നി​ൽ ഉ​ള്ളി വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​ക്കും. ഇ​ന്ത്യ​ൻ ഉ​ള്ളി നി​ല​ച്ച​തോ​ടെ പാ​കി​സ്താ​ൻ ഉ​ള്ളി​യാ​ണ് വി​പ​ണി പി​ടി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, പാ​കി​സ്താ​ൻ ഉ​ള്ളി​യു​ടെ വ​ര​വും കു​റ​ഞ്ഞ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. റ​മ​ദാ​ൻ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഉ​ള്ളി​യു​ടെ ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി ഉ​യ​രും. അ​തി​നാ​ൽ ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി നി​രോ​ധന അവസാനിപ്പിച്ചി​ല്ലെ​ങ്കി​ൽ വി​ല ഇ​നി​യും ഉ​യ​രാ​ൻ കാ​ര​ണ​മാ​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. നി​ല​വി​ൽ സു​ഡാ​ൻ, യ​മ​ൻ, ഇ​റാ​ൻ, പാ​കി​സ്താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ഉ​ള്ളി​യാ​ണ്​ വി​പ​ണി​യി​ലു​ള്ള​ത്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഉ​ള്ളി ക​യ​റ്റു​മ​തി​ക്ക് ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നത്തി​ന് അ​യ​വ് വ​രു​ത്തു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത വ​ന്നി​രു​ന്നു. ആ​റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​ള്ളി ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്ന​ത്. ബം​ഗ്ല​ദേ​ശ്, ശ്രീ​ല​ങ്ക, മൊറീ​ഷ്യ​സ്, ഭൂ​ട്ടാ​ൻ, ബ​ഹ്റൈ​ൻ, നേ​പ്പാ​ൾ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​ള്ളി ക​യ​റ്റു​മ​തി​യാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. മൂ​ന്ന് ല​ക്ഷം മെ​ട്രി​ക് ട​ൺ ഉ​ള്ളി ക​യ​റ്റു​മ​തി ചെ​യ്യു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തോ​ടെ വി​ല ഒ​റ്റ ദി​വ​സം കൊ​ണ്ട് ക്വി​ന്റ​ലി​ന് 1280 രൂ​പ​യി​ൽ​നി​ന്ന് 1800 രൂ​പ​യാ​യി വ​ർ​ധി​ച്ചു.

Tags:    

Similar News