തട്ടിപ്പ് ലക്ഷ്യമിട്ടുകൊണ്ട് തങ്ങളുടെ ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്യുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി. സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ ഔദ്യോഗിക ലോഗോ ഉൾപ്പെടുത്തിക്കൊണ്ട് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും, തട്ടിപ്പിന് ഇരയാക്കുന്നതും ലക്ഷ്യമിടുന്ന ഇത്തരം വ്യാജ സന്ദേശങ്ങളെ അതീവ ജാഗ്രതയോടെ നേരിടണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നവർ അവയോട് പ്രതികരിക്കരുതെന്നും, അധികൃതരെ ഇക്കാര്യം ഉടൻ ധരിപ്പിക്കണമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തമാക്കിയിട്ടുണ്ട്.
تجاهل رسائل الاحتيال التي تحمل شعارات #البنك_المركزي_العماني والمؤسسات المصرفية | ⚠️
— البنك المركزي العماني (@CentralBank_OM) June 4, 2023
#دير_بالك pic.twitter.com/IswMuwoDRF