ഒമാനില്‍ രണ്ടിടങ്ങളിലായി റോഡു മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളില്‍ രണ്ടു മലയാളികൾ മരിച്ചു. മസ്‌കത്തിലും ബർക്കയിലുമുണ്ടായ അപകടങ്ങളിൽ മരിച്ചവർകാസർകോട് സ്വദേശികളാണ്.
തിങ്കളാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ മൊയ്തീന്‍ കുഞ്ഞി മരണപ്പെടുകയായിരുന്നു. 57 വയസായിരുന്നു.മസ്കത്തിൽ കുമ്പള, ബത്തേരി റയില്‍വേ സ്റ്റേഷന് സമീപമാണ് താമസിച്ചിരുന്നത്.
ആര്‍ഒപി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെയോടെയാണ് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്. ദീര്‍ഘനാളായി ഒമാനില്‍ പ്രവാസിയായിരുന്നു. പരേതനായ പട്ടാമ്പി കുഞ്ഞഹമ്മദിന്റെ മകനാണ്. ഭാര്യ: റംല. മക്കള്‍: റാശിഥ്, റൈനാസ്. ഉദയ അബ്ദദുര്‍റഹ്മാന്‍, ബീവി എന്നിവര്‍ സഹോദരങ്ങളാണ്.
തിങ്കളാഴ്ച വൈകിട്ട് ബര്‍കയിലുണ്ടായ അപകടത്തില്‍ മഞ്ചേശ്വരം മജിബയിയിലെ നയിമുളി വീട്ടില്‍ മുഹമ്മദ് ഇസ്മയിൽ (65) മരണപ്പെട്ടു. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം വന്നു ഇടിക്കുകയായിരുന്നു.മൃതദേഹം റുസ്താഖ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടു പേരുടെയും മൃതദേഹങ്ങൾ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.പിതാവ്: മുഹമ്മദ് അബൂബക്കര്‍. മാതാവ്: ബീഫാത്തുമ്മ. ഭാര്യ: താഹിറ ബാനു.