ഒടിപി ആവശ്യമില്ലാത്ത ഇടപാടുകളുടെ എണ്ണം നിയന്ത്രിക്കും ; പ്രദേശിക ബാങ്കുകൾക്ക് സർക്കുലർ അയച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്

Update: 2025-01-07 11:00 GMT

ഒ.​ടി.​പി ഇ​ല്ലാ​ത്ത പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്ക്. ഒ.​ടി.​പി ഇ​ല്ലാ​ത്ത പ​ണ​മി​ട​പാ​ടു​ക​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ല്ലാ പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ൾ​ക്കും സെ​ൻ​ട്ര​ൽ ബാ​ങ്ക് സ​ർ​ക്കു​ല​ർ അ​യ​ച്ചു. ബാ​ങ്ക് കാ​ർ​ഡു​ക​ളു​ടെ​യും പേ​യ്മെ​ന്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും സാ​മ്പ​ത്തി​ക പ​രി​ധി സം​ബ​ന്ധി​ച്ചാ​ണ് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ച​ത്. ബാ​ങ്ക് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ നി​യ​ന്ത്രി​ക്കാ​നും പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ത്യേ​കി​ച്ച് ഒ​റ്റ​ത്ത​വ​ണ പാ​സ് വേ​ർ​ഡ് (ഒ.​ടി.​പി) എ​ൻ​ട്രി ആ​വ​ശ്യ​മി​ല്ലാ​ത്ത ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ ബാ​ങ്ക് കാ​ർ​ഡു​ക​ളി​ലെ പേ​യ്മെ​ന്റ് പ​രി​ധി തി​ര​ഞ്ഞെ​ടു​ക്കാ​നും ക്ര​മീ​ക​രി​ക്കാ​നും അ​നു​വ​ദി​ക്കു​ന്ന സം​വി​ധാ​നം ശാ​ഖ​ക​ളി​ലോ ഇ​ല​ക്ട്രോ​ണി​ക് ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ളി​ലോ സ്ഥാ​പി​ക്കാ​നും സെ​ൻ​ട്ര​ൽ ബാ​ങ്ക് ബാ​ങ്കു​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. ഈ ​സം​വി​ധാ​നം ഓ​രോ ഉ​പ​ഭോ​ക്താ​വി​ന്റെ​യും ബാ​ങ്കി​ലെ പ്രൊ​ഫൈ​ലി​ന് അ​നു​സൃ​ത​മാ​യി​രി​ക്ക​ണ​മെ​ന്നും എ​ന്തെ​ങ്കി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ൽ ഉ​പ​ഭോ​ക്താ​വി​നെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. കൂ​ടാ​തെ, ഈ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി ബാ​ങ്കു​ക​ൾ കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ നി​ന്ന് അ​നു​മ​തി തേ​ടേ​ണ്ട​തു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

Tags:    

Similar News