ആണു പെണ്ണും സിനിമയില്‍ കാടിനുള്ളില്‍ ഷൂട്ട് ചെയ്ത ഇന്റിമേറ്റ് സീനുകളെക്കുറിച്ച് നടി ദര്‍ശന രാജേന്ദ്രന്‍.
ആണു പെണ്ണും സിനിമയില്‍ കാടിനുള്ളില്‍ ഷൂട്ട് ചെയ്ത ഇന്റിമേറ്റ് സീനുകളെക്കുറിച്ച് നടി ദര്‍ശന രാജേന്ദ്രന്‍. ശരീരം അഭിനയിക്കാനുള്ള ടൂള്‍ മാത്രമാണെന്നാണ് ദര്‍ശന ഈ സീനുകളെക്കുറിച്ചു പറയുന്നത്. അങ്ങനെയൊരു ചിന്ത ഉള്ളതുകൊണ്ടാണ് കാടിനുള്ളിലെ ഇന്റിമേറ്റ് സീന്‍ തനിക്കു ചെയ്യാന്‍ കഴിഞ്ഞതെന്നും താരം തുറന്നുപറയുന്നു. അഭിനേത്രി എന്ന നിലയില്‍ അതെന്റെ ജോലിയാണ്. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നതാണ് ചെയ്യുക. പക്ഷേ, സിനിമ എന്താണ് ഉദ്ദേശിച്ചതെന്ന് ഒരു വിഭാഗം ആളുകള്‍ മനസിലാക്കുന്നില്ല. ചിലര്‍ നെഗറ്റീവ് മാത്രം കണ്ടുപിടിക്കുന്നു.
ഹൃദയം എന്ന ചിത്രത്തിലെ കഥാപാത്രം കൊണ്ടു മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ദര്‍ശന. ചുരുങ്ങിയ സമയം കൊണ്ട് താരം ചെയ്‌തെല്ലാം മികച്ച കഥാപാത്രങ്ങളായിരുന്നു. യുവ നിരയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന താരമായി മാറാന്‍ കഴിഞ്ഞതും ദര്‍ശനയുടെ ആത്മസമര്‍പ്പണം ഒന്നുകൊണ്ടു മാത്രമാണ്. 2021 മാര്‍ച്ചിലാണ് ആണും പെണ്ണും റിലീസ് ചെയ്യുന്നത്. വേണു, ആഷിക് അബു, ജയ് കെ എന്നിവര്‍ സംവിധാനം ചെയ്ത മൂന്ന് വ്യത്യസ്ഥ സിനിമകളടങ്ങിയ ആന്തോളജി ചലച്ചിത്രമാണ് ആണും പെണ്ണും.
പ്രണയം, വിശ്വാസവഞ്ചന, മോഹം എന്നിവയെക്കുറിച്ചുള്ള മൂന്ന് വ്യത്യസ്ഥ കഥകളാണ് ചിത്രത്തിന്റെ പ്രമേയം. മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സിനിമ പ്രേക്ഷകരെ കൊണ്ടുപോകുന്നു. പാര്‍വതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോര്‍ജ്, സംയുക്ത മേനോന്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരാണ് ഈ ആന്തോളജിയില്‍ വേഷമിടുന്നത്.