അമ്മമാരെ അവർ യാത്രകളിൽ ഒപ്പം കൊണ്ട് പോകാറുണ്ട്, എടുത്ത് ചാടി പോകുന്ന അമ്മയല്ല ഞാൻ; മല്ലിക സുകുമാരൻ

Update: 2024-12-23 12:22 GMT

മക്കളോടൊപ്പം ഒന്നിച്ച് താമസിക്കാനുള്ള ആഗ്രഹം തനിക്കില്ലെന്ന് പറയുകയാണ് നടി മല്ലിക സുകുമാരൻ. കൗമുദി മൂവീസിലാണ് നടി മനസ് തുറന്നത്. ആൺപിള്ളേരാണ് കെട്ടിക്കഴിഞ്ഞാൽ അവരെ അവരുടെ പാട്ടിന് വിട്ടേക്കണമെന്ന് സുകുവേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ ഇപ്പോഴും മനസിലുണ്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. മക്കൾക്കൊപ്പം യാത്ര പോകാറില്ല. സ്ഥലങ്ങൾ കാണാനുള്ള ആഗ്രഹം ഇപ്പോഴില്ല. ഞാൻ എന്റേതായ സ്ഥാനത്ത് നിൽക്കുന്ന വ്യക്തിയാണ്. അത്യാവശ്യം എനിക്കുള്ളതെല്ലാം സുകുവേട്ടൻ ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം ഉണ്ടാക്കിയത് വിറ്റാൽ ഒരു വലിയ തുക ബാങ്കിലിട്ട് എനിക്ക് കാലും നീട്ടി ഇരിക്കാം. അത് വിൽക്കാത്തത് എന്റെ കുഞ്ഞുങ്ങൾക്കുള്ളതായത് കൊണ്ടാണ്. തിരുവനന്തപുരത്തും എറണാകുളത്തും എനിക്ക് വീടുണ്ട്. മദ്രാസിലെ വീട് കൊടുത്തു. മൂന്നാറിലും മറ്റും സുകുവേട്ടൻ വാങ്ങിച്ച സ്ഥലങ്ങളുണ്ട്. പൈസയ്ക്ക് വലിയ അതിമോഹം എനിക്കില്ല. അച്ഛനുണ്ടാക്കിയത് മക്കൾ അനുഭവിച്ചോട്ടെ.

സുപ്രിയയും പൂർണിമയും അമ്മമാരെ യാത്രകളിൽ ഒപ്പം കൊണ്ട് പോകാറുണ്ട്. ഇവിടെയൊന്നും എടുത്ത് ചാടി പോകുന്ന അമ്മയല്ല ഞാൻ. എന്നാൽ പിന്നെ എനിക്ക് മക്കളുടെ ഷൂട്ടിംഗ് സ്ഥലത്തൊക്കെ രണ്ട് ദിവസം താമസിച്ച് മോനെ, സുഖമാണോ എന്നൊക്കെ ചോദിച്ചൂടെ. സിനിമയിൽ ഞാനില്ലെങ്കിൽ പോലും രണ്ട് ദിവസം സെറ്റിലേക്ക് വിളിക്കുന്നവരുണ്ട്. നമ്മൾ ഇരിക്കേണ്ടിടത്ത് ഇരുന്നാൽ സ്നേഹം താനെ വരും. ലക്ഷ്മണ രേഖ കടന്ന് പോയാൽ ചിലപ്പോൾ അതും കുഴപ്പമാകും. ഇപ്പോൾ സന്തോഷത്തോടെയും സമാധാനത്തോടെയും കു‌ട‍ുംബം മുന്നോട്ട് പോകുകയാണ്. ഇത് ഇങ്ങനെ അങ്ങ് പോയാൽ മതി. ആവശ്യമുണ്ടെങ്കിൽ എന്റെ രണ്ട് മക്കളും പറന്നെത്തുമെന്ന പൂർണ വിശ്വാസം തനിക്കുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

മക്കൾ രണ്ട് പേരും യാത്രകൾ ഇഷ്‌ടപ്പെടുന്നവരാണ്. കുറച്ച് ദിവസം ഷൂട്ടില്ലെങ്കിൽ യാത്ര പോകും. മരുമക്കൾ സഹായത്തിന് സ്വന്തം അമ്മമാരെ കൊണ്ട് പോകും. ചേച്ചിക്ക് പോകണമെന്നില്ലേ എന്ന് ഒരുപാട് പേർ ചോദിക്കാറുണ്ട്. മരുമക്കൾക്ക് സ്വന്തം അമ്മയോടുള്ള അടുപ്പം അമ്മായിയമ്മയോട് ഉണ്ടാവില്ല. സമൂഹം അങ്ങനെയാണ്. ആ അകലം മനപ്പൂർവം അല്ല. എന്നാൽ പെൺമക്കളുടെ അമ്മമാർ അത് പറഞ്ഞ് മനസിലാക്കിക്കൊടുക്കേണ്ടതുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

കരിയറിലെ തിരക്കുകളിലാണ് മല്ലിക സുകുമാരൻ ഇപ്പോഴും. സിനിമയിലും ടെലിവിഷൻ രം​ഗത്തും സാന്നിധ്യം അറിയിക്കുന്നു. തിരുവന്തപുരത്തും എറണാകുളത്തുമായാണ് നടി താമസിക്കുന്നത്. എറണാകുളത്ത് മക്കൾക്ക് രണ്ട് പേർക്കുമൊപ്പം താമസിക്കാൻ മല്ലിക സുകുമാരൻ തയ്യാറല്ല. സ്വന്തം ഫ്ലാറ്റിലാണ് താമസിക്കുന്നത്.

Tags:    

Similar News